1916 മാ൪ച്ച് 8 ന് ഗുരുദേവ൯ ശ്രീ ഭവാനീശ്വര ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലസ്ഥാപനം നി൪വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂ൪ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1946 ല്‍ ഹൈസ്കൂളായി ഉയരുകയൂം അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോ൯ ഉദ്ഘാടന ക൪മ്മം നി൪വ്വഹിക്കുകയും ചെയ്തു.ഇന്ന് പ്രധാനദ്ധ്യാപിക ഉള് പ്പെടെ 48 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1069കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
Tuesday, October 25, 2011
Tuesday, October 04, 2011
പഠന യാത്ര ഒരു അനുഭവം
S.D.P.Y.G.V.H.S.S HIGH SCHOOL ലെ സംസ്കൃത ഭാഷ പഠന ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബ൪ ഒന്നാം തിയതി ശനിയാഴ്ച സംസ്കൃത അദ്ധ്യാപികയായ റ്റി.ആ൪. ലീനയുടെ നേതൃത്വത്തില്‍ 30 വിദ്യ൪ത്ഥിനികളും, 6 അദ്ധ്യാപകരും അടങ്ങുന്ന സംഘം ജില്ലയിലെ കോടനാട്- ആന വള൪ത്തല്‍ കേന്ദ്രത്തിലും, തുട൪ന്ന് ഇല്ലീത്തോട്, മഹാഗണിത്തോട്ടം എന്നി സ്ഥലങ്ങളും സന്ദ൪ശിച്ചു. കുട്ടികള്‍ക്ക് ഒരു വേറിട്ട അനുഭവമായിരുന്ന ഈ യാത്രയില്‍ പ്രകൃതിയെ അടുത്തറിയാനും,സഹ്യപുത്രമാരെ സംരക്ഷിക്കുന്നതുമായ കാഴ്ചകള്‍ കണ്‍കുളി൪ക്കെ കണ്ടു മടങ്ങി.
Sep-17 സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനമാചരിച്ചു.
Sep-17 സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച് സ്കുളിലെ H.S lab -ല്‍ വച്ച് ഏകദിന രക്ഷക൪ത്തൃ പരിശീലന പരിപാടി വളരെ ഭംഗിയായി നടന്നു.PTA President സി.കെ ഗിരീഷ് ഉദ്ഘാടനം നി൪വ്വഹിച്ചു.പ്രി൯സിപ്പാള്‍ ഷീലമ്മ ടീച്ച൪,കമല്‍ സാ൪ എന്നിവ൪ സംസാരിച്ചു.school SITC മായ ടീച്ചറിന്റെ നേതൃത്വത്തില്‍ ക്ലാസ്സ് നടന്നു.
രക്ഷക൪ത്താക്കള്‍ വളരെ സന്തോഷത്തോടെ വീണ്ടും വരാനുള്ള താല്‍പര്യത്തോടെയാണ് പിരിഞ്ഞത്.
Wednesday, January 12, 2011
Tuesday, January 11, 2011
UP വിഭാഗം - സംസ്ഥാന തല പ്രോജക്ട് മത്സരത്തില്‍ 'എ' ഗ്രേഡ് ഓടെ നാലാം സ്ഥാനം കരസ്ഥമാക്കി
2010-11 അന്താരാഷ്ട ജൈവവൈവിധ്യ വ൪ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണ് കാരണം കാവുകള്‍ ജൈവവൈവിധ്യ കലവറകളാണ് എന്ന ആശയവുമായി പള്ളുരുത്തി എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസിലെ വിദ്യാ൪ത്ഥികളായ രാഖില കെ.എം, ഹന്‍സ കെ.എസ് എന്നിവ൪ അവതരിപ്പിച്ച പ്രോജക്ട് സംസ്ഥാന തലത്തില്‍ ഏവരുടെയും ശ്രദ്ധ ആക൪ഷിച്ചു.
Subscribe to:
Posts (Atom)