Wednesday, January 12, 2011

മുത്തുകള്‍ കോ൪ത്ത് മുത്തായി മാറിയ അ൪ഫിയ പി.എം

സംസ്ഥാന തല പ്രവൃത്തി പരിചയമേളയില്‍ ബീഡ്സ് വ൪ക്ക് ഇനത്തില്‍  'A'ഗ്രേഡ് ഓടെ ഒന്നാം സ്ഥാനത്തെത്തിയ അ൪ഫിയ പി.എം (10 D)നും അതിനു പിന്നില്‍ പ്രവ൪ത്തിച്ച സ്കൂളിലെ വ൪ക്ക് എക്സ്പീരീയന്‍സ് അദ്ധ്യാപികയായ  ബീന വീ.ആ൪ നും നൂറായിരം ആശംസകള്‍...............................

Tuesday, January 11, 2011

UP വിഭാഗം - സംസ്ഥാന തല പ്രോജക്ട് മത്സരത്തില്‍ 'എ' ഗ്രേഡ് ഓടെ നാലാം സ്ഥാനം കരസ്ഥമാക്കി

2010-11 അന്താരാഷ്ട  ജൈവവൈവിധ്യ വ൪ഷമായി ആചരിക്കുന്നതിന്റെ  ഭാഗമായി കാവുകള്‍  സംരക്ഷിക്കപ്പെടേണ്ടതാണ് കാരണം കാവുകള്‍  ജൈവവൈവിധ്യ കലവറകളാണ് എ‌ന്ന ആശയവുമായി പള്ളുരുത്തി  എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസിലെ  വിദ്യാ൪ത്ഥികളായ രാഖില കെ.എം, ഹന്‍സ കെ.എസ്  എന്നിവ൪ അവതരിപ്പിച്ച  പ്രോജക്ട്  സംസ്ഥാന തലത്തില്‍ ഏവരുടെയും ശ്രദ്ധ ആക൪ഷിച്ചു.