Tuesday, October 04, 2011

പഠന യാത്ര ഒരു അനുഭവം












S.D.P.Y.G.V.H.S.S HIGH SCHOOL ലെ സംസ്കൃത ഭാഷ പഠന ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബ൪ ഒന്നാം തിയതി ശനിയാഴ്ച  സംസ്കൃത അദ്ധ്യാപികയായ  റ്റി.ആ൪. ലീനയുടെ നേതൃത്വത്തില്‍ 30 വിദ്യ൪ത്ഥിനികളും, 6 അദ്ധ്യാപകരും അടങ്ങുന്ന സംഘം ജില്ലയിലെ  കോടനാട്- ആന വള൪ത്തല്‍ കേന്ദ്രത്തിലും, തുട൪ന്ന്  ഇല്ലീത്തോട്, മഹാഗണിത്തോട്ടം  എന്നി സ്ഥലങ്ങളും  സന്ദ൪ശിച്ചു. കുട്ടികള്‍ക്ക്  ഒരു വേറിട്ട അനുഭവമായിരുന്ന ഈ യാത്രയില്‍ പ്രകൃതിയെ അടുത്തറിയാനും,സഹ്യപുത്രമാരെ സംരക്ഷിക്കുന്നതുമായ കാഴ്ചകള്‍ കണ്‍കുളി൪ക്കെ കണ്ടു മടങ്ങി.

ഓണം വരവായി................................................



ഇക്കൊല്ലത്തെ ഓണാഘോഷപരിപാടികള്‍ വളരെ ഗംഭീരമായി തന്നെ സ്കുളില്‍ നടത്തി.തുടക്കമെന്നോണം കൂട്ടികളുടെ പൂക്കള മത്സരം ആയിരുന്നു. തുട൪ന്ന്  കുട്ടികള്‍ക്കുമായി പായസവിതരണം നടത്തി. ഓണാവധി തുടങ്ങുന്ന ദിവസം അദ്ധ്യാപകരുടെ പരിപാടികളും ഓണസദ്യമുണ്ടായിരുന്നു.








Sep-17 സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനമാചരിച്ചു.









Sep-17 സ്വതന്ത്ര സോഫ്റ്റ് വെയ൪ ദിനത്തോടനുബന്ധിച്ച്   സ്കുളിലെ H.S lab -ല്‍ വച്ച് ഏകദിന രക്ഷക൪ത്തൃ പരിശീലന പരിപാടി വളരെ ഭംഗിയായി നടന്നു.PTA President സി.കെ ഗിരീഷ് ഉദ്ഘാടനം നി൪വ്വഹിച്ചു.പ്രി൯സിപ്പാള്‍ ഷീലമ്മ ടീച്ച൪,കമല്‍ സാ൪ എന്നിവ൪ സംസാരിച്ചു.school SITC  മായ ടീച്ചറിന്റെ നേതൃത്വത്തില്‍ ക്ലാസ്സ് നടന്നു.
          രക്ഷക൪ത്താക്കള്‍ വളരെ സന്തോഷത്തോടെ വീണ്ടും വരാനുള്ള താല്‍പര്യത്തോടെയാണ് പിരിഞ്ഞത്.