1916 മാ൪ച്ച് 8 ന് ഗുരുദേവ൯ ശ്രീ ഭവാനീശ്വര ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലസ്ഥാപനം നി൪വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂ൪ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1946 ല്‍ ഹൈസ്കൂളായി ഉയരുകയൂം അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോ൯ ഉദ്ഘാടന ക൪മ്മം നി൪വ്വഹിക്കുകയും ചെയ്തു.ഇന്ന് പ്രധാനദ്ധ്യാപിക ഉള് പ്പെടെ 48 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1069കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
Monday, February 11, 2013
ഭാഷാസദ്യ
ഭാഷയിലെ വിവിധ മേഖലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സദ്യയുടെ ചിട്ടവട്ടങ്ങളോടെ പ്രശ്നോത്തരി സംഘടിപ്പിച്ചത് വിദ്യാ൪ത്ഥികള്‍ക്ക് ഒരു പുതിയ അനുഭവമായി.
പ്രി൯സിപ്പാള്‍ ശ്രീമതി ഷീലമ്മ ടീച്ചറുടെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദീ ഒരുക്കിയ ഭാഷാസദ്യയില്‍ 50-കുട്ടികള്‍ പങ്കെടുത്തു. കഥ,കവിത,നോവല്‍,നാടകം,പഴഞ്ചൊല്ല്,ശൈലികള്‍,കടങ്കഥ,പുരാണം,കലകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സദ്യയിലെ വിവിധ വിഭവങ്ങളായി.കുട്ടികള്‍ അവ൪ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ തെരെഞ്ഞെടുത്ത് ഉത്തരം കണ്ടെത്തി. മൂന്ന് റൗണ്ട് മത്സരം നടത്തി വിജയികളെ കണ്ടെത്തി സമ്മാനം നല്‍കി.
Subscribe to:
Posts (Atom)