Tuesday, December 30, 2014

ശ്രീനാരായണ ഗുരുദേവൻ എഴുതിയ ദൈവദശകത്തിന് നൂറു വയസ്സ് 

ഗുരുദേവൻ നമുക്കു തന്ന കാവ്യനിബദ്ധവും ആശയപ്രബുദ്ധവുമായ ഈ പ്രാർത്ഥന ലോകമെങ്ങുമുള്ള സത്യാന്വേഷികൾക്ക് വഴികാട്ടിയാകട്ടെ .  

         

       ദൈവമേ! കാത്തുകൊള്‍കങ്ങു    

 കൈവിടാതിങ്ങു ഞങ്ങളേ;    

   നാവികന്‍ നീ ഭവാബ്ധിക്കൊ-    

 രാവിവന്‍തോണി നിന്‍പദം.
 

          ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-     

      ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍  

നിന്നിടും ദൃക്കുപോലുള്ളം 

നിന്നിലസ്‌പന്ദമാകണം.

  

  അന്നവസ്ത്രാദി മുട്ടാതെ 

 തന്നു രക്ഷിച്ചു ഞങ്ങളെ  

 ധന്യരാക്കുന്ന നീയൊന്നു-  

 തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.
  

  ആഴിയും തിരയും കാറ്റും-  

  ആഴവും പോലെ ഞങ്ങളും  

  മായയും നിന്‍ മഹിമയും  

  നീയുമെന്നുള്ളിലാകണം.
  

  നീയല്ലോ സൃഷ്ടിയും സ്രഷ്ടാ- 

  വായതും സൃഷ്ടിജാലവും  

  നീയല്ലോ ദൈവമേ,സൃഷ്ടി-  

  യ്ക്കുള്ള സാമഗ്രിയായതും
  

  നീയല്ലോ മായയും മായാ-  

  വിയും മായാവിനോദനും  

  നീയല്ലോ മായയെനീക്കി -  

  സ്സായൂജ്യം നല്‍കുമാര്യനും.
  

  നീ സത്യം ജ്ഞാനമാനന്ദം  

 നീ തന്നെ വര്‍ത്തമാനവും  

 ഭൂതവും ഭാവിയും വേറ-  

            ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.
  

  അകവും പുറവും തിങ്ങും  

  മഹിമാവാര്‍ന്ന നിന്‍ പദം  

 പുകഴ്ത്തുന്നൂ ഞങ്ങളങ്ങു  

 ഭഗവാനേ, ജയിയ്ക്കുക.
 

  ജയിയ്ക്കുക മഹാദേവ,  

  ദീനാവന പരായണാ,  

  ജയിയ്ക്കുക ചിദാനന്ദ,

  ദയാസിന്ധോ ജയിയ്ക്കുക.
  

  ആഴമേറും നിന്‍ മഹസ്സാ- 

  മാഴിയില്‍ ഞങ്ങളാകവേ  

  ആഴണം വാഴണം നിത്യം  

 വാഴണം വാഴണം സുഖം.







           






                                                                    

Saturday, December 13, 2014




'അക്ഷരമറിയാൻ അക്ഷരക്കൂട്ടം 

പ്രോജക്റ്റ് 

എസ് .ഡി.പി.വൈ .ജി.വി .എച്ച് .എസ് .എസ് .പള്ളുരുത്തി  

5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ വായനയുടെയും എഴുത്തിന്റെയും ലോകത്തിലേക്ക് കൈപിടിച്ചെത്തിക്കാനുള്ള ശ്രമം 


പ്രവർത്തന രീതി -മുന്നൊരുക്കം 
        
  • പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തൽ        
  • രക്ഷിതാക്കളുടെ യോഗം വിളിച്ചു ചേർക്കൽ 
  • കുട്ടികളുടെ ഭവന സന്ദർശനം 
  • പഠന പിന്നോക്കാവസ്ഥയുടെ കാരണം കണ്ടെത്തൽ 
  • പ്രത്യേകമായി പഠിപ്പിക്കുവാനുള്ള അധികസമയം കണ്ടെത്തൽ 
  • രക്ഷിതാക്കളുടെ സഹായം ഉറപ്പുവരുത്തൽ 
  • ലഘുഭക്ഷണം നല്കാനുള്ള ഫണ്ട് കണ്ടെത്തൽ 
  • റിസോഴ്സ് അധ്യാപികയുടെ സഹായം തേടൽ 




  • പഠന പ്രവർത്തനങ്ങൾ ക്രമീകരിക്കൽ 

Friday, December 05, 2014

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് 
ആദരാഞ്ജലികൾ