1916 മാ൪ച്ച് 8 ന് ഗുരുദേവ൯ ശ്രീ ഭവാനീശ്വര ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലസ്ഥാപനം നി൪വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂ൪ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1946 ല്‍ ഹൈസ്കൂളായി ഉയരുകയൂം അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോ൯ ഉദ്ഘാടന ക൪മ്മം നി൪വ്വഹിക്കുകയും ചെയ്തു.ഇന്ന് പ്രധാനദ്ധ്യാപിക ഉള് പ്പെടെ 48 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1069കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
Thursday, February 26, 2015
Raspberry pi
റാസ്ബെറി പൈ കമ്പ്യൂട്ടർ സമ്മാനമായി ലഭിച്ച 8 A യിലെ നന്ദ ഉണ്ണിമായയ്ക്ക് അഭിനന്ദനങ്ങൾ ....
ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഒരു ബോര്‍ഡില്‍ ഒതുങ്ങുന്ന കമ്പ്യൂട്ടറാണ് റാസ്ബെറി പൈ. യു.കെയിലെ റാസ്ബെറി പൈ ഫൗണ്ടേഷന്‍ ഇത് വികസിപ്പിച്ചത്. 2012 ഫെബ്രുവരി 29നാണ് ഇവന്റെ ജനനം. വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്ത്രം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ നിര്‍മ്മിച്ചിരിക്കുന്നത്.ഒരു എസ്ഡി കാര്‍ഡ് ഉപയോഗിച്ചാണ് റാസ്ബെറി പൈയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ബൂട്ട് ചെയ്യുന്നത്. ഫയലുകള്‍ സൂക്ഷിക്കാനുള്ള സംഭരണസ്ഥലമായും ഈ എസ്ഡി കാര്‍ഡ് ഉപയോഗിക്കപ്പെടുന്നു.ഡെബിയന്‍ അടിസ്ഥാനമായുള്ളതും ആര്‍ച്ച് ലിനക്സ് അടിസ്ഥാനമായുള്ളതുമായ രണ്ട് ലിനക്സ് വിതരണങ്ങള്‍ റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി റാസ്ബെറി പൈ ഫൗണ്ടേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഫെഡോറ അടിസ്ഥാനമായ പൈഡോറ, എക്സ്ബിഎംസി ക്കായി റാസ്പ്ബിഎംസി എന്നിങ്ങനെ വിവിധ ലിനക്സ് വിതരണങ്ങളും റാസ്ബെറി പൈയില്‍ പ്രവര്‍ത്തിക്കും.
പെത്തന്‍ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി ലഭ്യമാണ്. കൂടാതെ സി, ജാവ, പേള്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളും ഇതില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
Friday, February 06, 2015
സ്നേഹാദരങ്ങളോടെ യാത്രയയപ്പ്
2015 ഫെബ്രുവരി 6കാര്യപരിപാടി
ഈശ്വരപ്രാർത്ഥന : ശ്രീമതി.വിജയവല്ലി
ശ്രീമതി.ദിവ്യ
സ്വാഗതപ്രസംഗം : ശ്രീ.കമൽരാജ്
അദ്ധ്യക്ഷപ്രസംഗം : ബഹു.പ്രിൻസിപ്പാൾ
ഗാനം : ശ്രീ.തമ്പി
ഉപഹാരസമർപ്പണം
ശ്രീമതി.വിജയശ്രീ ടീച്ചർക്ക് :ശ്രീമതി.സുധ
ശ്രീ.വി.എൻ .ബാബു സാറിന് :ശ്രീ.ഗിരീഷ്
ആശംസാപ്രസംഗം : ശ്രീമതി.നിഷ
ഗാനം : ശ്രീമതി.വിജയവല്ലി
ആശംസാപ്രസംഗം : ശ്രീമതി.വിജയകുമാരി
കവിതാലാപനം : ശ്രീമതി.ആശാലത
മറുപടിപ്രസംഗം : ശ്രീമതി.വിജയശ്രീ
: ശ്രീ.വി.എൻ .ബാബു
കൃതജ്ഞത : ശ്രീമതി.പി.പി.ശ്രീദേവി
Subscribe to:
Posts (Atom)