Thursday, December 30, 2010

IT CAMP On Decmber Vacation

IT School Project  ഭാഗമായി 4 ദിവസത്തെ IT Camp- 2 batch കളായി S.D.P.Y.G.V.H.S.S IT Lab ല്‍ വച്ച് നടന്നു.

ബഹുമാനപ്പെട്ട പ്രി൯സിപ്പാള്‍ ഷീലമ്മ ടീച്ച൪ ഉദ്ഘാടന ക൪മ്മം നി൪വ്വഹിച്ചു.

ബോയ്സ് സ്കൂള്‍ S.I.T.C സന്തോഷ് സാറും, ഗേള്‍സ് സ്കൂള്‍ S.I.T.C മായ ടീച്ചറൂം ചേ൪ന്നാണ് ക്ലാസ് നയിച്ചത്.

 

Monday, December 13, 2010

കൈയെഴുത്തു മാസിക മത്സരം

2009-10  ലെ   കൈയെഴുത്തു മാസിക മത്സരത്തില്‍ സബ് ജില്ലാതലത്തില്‍ ഒന്നാം സ്ഥനവും  ജില്ലാതലത്തില്‍     രണ്ടാം സ്ഥാനവും  S.D.P.Y.G.V.H.S.S  UP വിഭാഗം കരസ്ഥമാക്കി. UP വിഭാഗം മലയാള അദ്ധ്യാപികയായ എ.ആ൪ വിജയകുമാരി സമ്മാനം ഏറ്റുവാങ്ങി.

Wednesday, December 08, 2010

സബ് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കലാപ്രതിഭകള്‍

പരിശ്രമത്തിന്റെയും പ്രതിഭയുടെയും വിജയത്തിളക്കം 
സബ് ജില്ലാ കലോത്സവത്തില്‍ S.D.P.Y.G.V.H.S.S ന് മികച്ച വിജയം

 
 UP വിഭാഗം 15 ഇനങ്ങളില്‍ മത്സരിച്ച് 53 പോയിന്റ് നേടി.
HS വിഭാഗം 17 ഇനങ്ങളില്‍  59 പോയിന്റും 
VHSE വിഭാഗം 10 ഇനങ്ങളില്‍ 30 പോയിന്റും നേടി.
സംസ്കൃതോത്സവത്തില്‍ UP HS വിഭാഗം സബ് ജില്ലയില്‍ 4-ം സ്ഥാനത്തെത്തി.

ജില്ലാതല മത്സരങ്ങളിലേക്ക് 40 കുട്ടികള്‍ തെരഞ്ഞെടുക്കപ്പെട്ടു.വിജയികളെ സമ്മാനം നല്‍കി അനുമോദിച്ചു.


ആതിരവരവായി ..... പൊന്നാതിര വരവായി...........

ധനുമാസത്തിലെ മഞ്ഞില്‍ കുളിച്ച് തിരുവാതിരയെത്തി.ദശപുഷ്പംചൂടി വിഘ്നേശ്വരനെ വന്ദിച്ച് കുരവയും കുമ്മിയടിയുമായി മങ്കമാരിതാ തിരുവാതിര കളിക്കുന്നു.


ജൈവവൈവിധ്യ വ൪ഷത്തിനൊരു മുതല്‍ക്കൂട്ട്.

പ്രകൃതിയില്‍ നിന്നകലുന്ന ആധുനിക മനുഷ്യനെ ജൈവവൈവിധ്യത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചുയ൪ത്താനൊരു ​എളിയ ശ്രമം .
Beauty of  Beeds

മുത്തുകള്‍ കോ൪ത്ത് മുത്തായിമാറിയ അ൪ഫിയ.പി.എം. 


സംസ്കൃതോത്സവം

പദ്യോച്ഛാരണം  & ഗാനാലാപനം : ഫാത്തിമ നഹ൪ഷ T.Z (I st A Grade)
സംഘഗാനം  & വന്ദേമാതരം  (I st A grade)  


സമസ്യപൂരം  (വീണ -I st A grade)