പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള
നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി അനുമതി
നല്‍കിയെന്ന മട്ടില്‍ ചില
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത
അടിസ്ഥാനരഹിതമാണെന്ന്
മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇപ്രകാരമുള്ള ഒരു തീരുമാനവും
എടുത്തിട്ടില്ല. യുവജനങ്ങളെ
വിശ്വാസത്തിലെടുത്തു കൊണ്ടും
യുവജനപ്രസ്ഥാനങ്ങളുമായി ചര്‍ച്ച
ചെയ്ത് സമവായത്തിലെത്തിയതിനു
ശേഷവും മാത്രമേ ഇത്തരം
കാര്യങ്ങളില്‍
തീരുമാനമെടുക്കുകയുള്ളൂ എന്ന്
മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
No comments:
Post a Comment