സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം
ഗണിത ശാസ്ത്ര ക്ലബ്
സ്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ
ഉദ്ഘാടനം ജൂണ്‍ 27 വെള്ളിയാഴ്ച്ച ബോയ്സ് ഹൈസ്കൂൾ ഗണിതാധ്യാപിക ശ്രീമതി.ലിസി ടീച്ചർ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് അംഗങ്ങളുടെ വിവിധ പരിപാടികൾ
ഉണ്ടായിരുന്നു .
പരിസ്ഥിതി -സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം
ജൂലൈ 13 ന് സ്കൂൾ പരിസ്ഥിതി -സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം സംയുക്തമായി കൊണ്ടാടി .
S.D.P.Y.H.S.S.ചരിത്രാധ്യാപകൻ ശ്രീ.സേവ്യർ സാറാണ് ഉദ്ഘാടനകർമം
നിർവഹിച്ചത് .മൂല്യ ബോധവും ദേശസ്നേഹവുമുള്ള ഒരു തലമുറയ്ക്ക് മാത്രമേ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാൻ സാധിക്കൂ എന്ന് ഉദ്ഘടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഇംഗ്ലിഷ് ക്ലബ്ബ് ഉദ്ഘാടനം
ജൂലൈ 15 ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി.ബി.ഗിരിജമ്മ ടീച്ചർ
ഇംഗ്ലിഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
8A യിലെ വിദ്യാർത്ഥിനികൾ
ഒരു സ്കിറ്റ് അവതരിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ ഡ്രീംസ് എന്ന മാഗസിൻ പ്രകാശനം ചെയ്തു.
സയൻസ് ക്ലബ്ബ് ഉദ്ഘാടനം
ജൂലൈ 20 ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ സയൻസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.നിരീക്ഷണ പാടവവും ശാസ്ത്രാഭിരുചിയുമുള്ള
കുട്ടികളായി വളർന്നുവരുവാനും
ശാസ്ത്രരംഗത്ത് മികച്ച പ്രതിഭകളായി
മാറുവാനുമുള്ള ആശംസകൾ കുട്ടികൾക്ക് നൽകി.
ഹിന്ദി -സംസ്കൃത ക്ലബ്ബ് ഉദ്ഘാടനം
ജൂലൈ 24 രാവിലെ 10.30 ന് സംസ്കൃതം ഹാളിൽ വച്ച് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി.ബി.ഗിരിജമ്മ ടീച്ചർ ഹിന്ദി-സംസ്കൃത ക്ലബ്ബുകളുടെ
ഉദ്ഘാടനം നിർവഹിച്ചു .
S.D.P.Y.G.V.H.S.S BLOG TEAM WISHES EID MUBARAK TO ALL ITS VIEWERS
