Friday, October 28, 2016


                                                                           



കാലത്തെ അതിജീവിച്ച് ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ മലയാളത്തിന്റെ പ്രിയ കവി ശ്രീ.വയലാറിനെ ആദരിച്ചു കൊണ്ടും സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയത്തെ സാക്ഷാത്കരിച്ചു കൊണ്ടും 
മട്ടാഞ്ചേരി ബി.ആർ.സിയുടെ സഹകരണത്തോടെ  ഫോർട്ട് കൊച്ചിയിലെഗുഡ് ഹോപ്പ്  എന്ന അഗതി മന്ദിരത്തിലെഅന്തേവാസികൾക്കൊപ്പംവയലാർ അനുസ്മരണദിനംആചരിച്ചു.പള്ളുരുത്തി എസ് .ഡി.പി.വൈ.ജി.വി.എച്ച് .എസ് എസിലെവിദ്യാർത്ഥികൾ   വിവിധ പരിപാടികളുമായി  ഒപ്പം ചേർന്നു.ശ്രീ.വയലാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്കുമാരി.ദേവികജയൻ അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന്വയലാറിന്റെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് ഒരുഗാനമാല കുട്ടികൾഅവതരിപ്പിച്ചു .വയലാറിന്റെ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ ഗുഡ്ഹോപ്പിലുള്ളവരെ ആനന്ദഭരിതരാക്കി.അവർ പാട്ടുകൾ പാടി . എല്ലാവരും ചേർന്ന് ഉച്ചഭക്ഷണം വിളമ്പി.എല്ലാവർക്കും എല്ലാ നന്മകളും ആയുരാരോഗ്യവും നേർന്നു.  
 








Friday, September 23, 2016

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

SSLC  വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടി മാറ്റുന്നതിനായി 'Nlighten' കൗൺസിലിങ്ങ് സെന്റർ സ്ഥാപകനായ ശ്രീ.സജീവ് സാർ വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു . 
പൈ ദിനം ആചരിച്ചു.

മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈദിനം ആചരിച്ചു.
പസ്സിൽ മത്സരം ,പൈയുടെ വില കണ്ടെത്തൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ 70 -)o സ്വാതന്ത്ര്യദിനം 
S.D.P.Y സ്കൂളുകൾ സംയുക്തമായി കൊണ്ടാടി .ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ.വി.കെ.പ്രദീപ്അധ്യക്ഷത 
വഹിച്ച ചടങ്ങ്   ബഹുമാനപ്പെട്ട M.L.A
ശ്രീ.ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു.സമസ്ത കേരളസാഹിത്യ പരിഷത്തിന്റെ സെക്രട്ടറി ശ്രീ.എം.വി.ബെന്നി സ്വാതന്ത്ര്യദിന സന്ദേശം നൽകി.പ്രശസ്ത സിനിമാതാരം ശ്രീ.വിനയ്‌ഫോർട്ട്, കൗൺസിലർ ശ്രീമതി.സുനില ശെൽവൻ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനം ചെയ്തു.

2016 -2017 സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി
 ശ്രീ.മുരളി പുറനാട്ടുകാര 
ഉദ്‌ഘാടനം ചെയ്തു.
അക്ഷരോച്ചാരണ പരിശീലനം, കവിതാലാപനം 
എന്നിവ നടത്തി.

സ്കൂൾ ക്ലബ്ബുകളുടെ ഉദ്‌ഘാടനം നടത്തി.

SOCIAL SCIENCE,SCIENCE,MATHS,ENGLISH, HINDI,SANSKRIT,IT ക്ലബ്ബുകളുടെ ഉദ്‌ഘാടനം T.D.H.S അധ്യാപകൻ ശ്രീ.സുധീഷ് ഷേണായ് സാർ നിർവഹിച്ചു .സ്കൂൾ ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

രാമായണ മാസാചരണം നടത്തി.
രാമായണ പാരായണം നടത്തി.കർക്കിടക മാസത്തിന്റെ പ്രത്യേകതകൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു.ഔഷധ സസ്യങ്ങളുടെ പ്രദർശന മത്സരം സംഘടിപ്പിച്ചു.