Friday, January 31, 2014


2014 മാർച്ച് SSLC പരീക്ഷയ്ക്കായി പത്താം ക്ലാസ്സ്‌ വിദ്യാർഥിനികൾ തയ്യാറെടുക്കുന്നു .


വിദ്യാർഥിനികളുടെയും  അധ്യാപകരുടെയും  ആത്മാർഥമായ പരിശ്രമങ്ങൾ.മോർണിംഗ് ക്ലാസ്സ്‌, ഈവനിംഗ് ക്ലാസ്സ്‌, സായാഹ്ന ക്ലാസ്സ്‌ ഇങ്ങനെ എല്ലാദിവസവും അധികസമയ ക്ലാസ്സുകൾ നടത്തുന്നു .


ഏവർക്കും ഊർജ്ജം പകർന്നു നൽകിക്കൊണ്ട് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശീമതി .എം.എൻ .ഐഷ  ടീച്ചർ  നേതൃത്വം  നല്കുന്നു . 

എല്ലാ കുട്ടികൾക്കും നല്ല മനസ്സോടെ പഠിക്കാനാവട്ടെ; ഉന്നത വിജയം കൈവരിക്കാനാവട്ടെ.  

എല്ലാവർക്കും

വിജയാശംസകൾ നേരുന്നു .

യാത്ര 

തിരിച്ചു വീട്ടിൽ കയറി വന്നപ്പോൾ അവൾക്കു കൈകളില്ല .കാലുകളും കണ്ണുകളും മൂക്കും ഉടലും ഒന്നുമില്ല .അവൾ  പറഞ്ഞു :'യാത്രയിലായിരുന്നു '. (പി.കെ.പാറക്കടവ് )


കുട്ടനാടൻ  കായലിലെ  കെട്ടുവള്ളം തുഴഞ്ഞപ്പോൾ ...................

അവിസ്മരണീയമായ ഒരു ദിനം 
2014 ജനുവരി 25 
ശാന്തവും നിർമ്മലവുമായ കുട്ടനാടൻ കായലിലൂടെ കുളിർ തെന്നലേറ്റ് 
കെട്ടുവള്ളത്തിലേറി  സ്കൂൾ സ്റ്റാഫ്‌ നടത്തിയ സുന്ദരമായ  യാത്ര .

















Thursday, January 30, 2014


44-)മത്  സ്കൂൾ  വാർഷികവും അദ്ധ്യാപക രക്ഷാകർത്തൃ ദിനവും 

23-01-2014  വ്യാഴാഴ്ച സാഘോഷം കൊണ്ടാടി .












മഹാരാജാസ് കോളേജ്  പ്രിൻസിപ്പൽ 

 ഡോ.ശ്രീമതി .ലത .പി. രാജ്  ചടങ്ങ് 
ഉദ്ഘാടനം  ചെയ്തു .

സിനിമാതാരം അഞ്ജന അപ്പുകുട്ടൻ  മുഖ്യാതിഥി  ആയിരുന്നു .

പി ടി എ  പ്രസിഡൻട് 
 ശ്രീ .സി .കെ.ഗിരീഷ്‌  അധ്യക്ഷനായി .

സ്കൂൾ  മാനേജർ  ശ്രീ.വി .കെ.പ്രദീപ്‌  ഉപഹാരസമർപ്പണം നടത്തി .
























Thursday, January 16, 2014



SSLC  വിദ്യാർഥികൾക്കായി  യോഗ  പരിശീലനം  ആരംഭിച്ചു. 

പ്രശസ്ത  യോഗാചാര്യയും  
രുദ്ര  യോഗ  സെന്ററിന്റെ 
പ്രൊപ്രൈറ്റ റുമായ
ശ്രീമതി. ഉമ സുധീറാണ്  
കുട്ടികളെ  അഭ്യസിപ്പിക്കുന്നത്.

വൈകുന്നേരം 3.30 മുതൽ 5.30 വരെ 
ഏഴു ബാച്ചുകളിലായിട്ടാണ്    
ക്ലാസ്സുകൾ  ക്രമീകരിച്ചിരിക്കുന്നത് .

കുട്ടികളിലെ മാനസിക 
പിരിമുറുക്കങ്ങളകറ്റി 
ഉന്നത വിജയം കൈവരിക്കാനൊരു 
പദ്ധതി . 






പള്ളുരുത്തി  ജനമൈത്രി 


 പോലീസ്റ്റേഷന്റെ  ആഭിമുഖ്യത്തിൽ

 
 എസ് .ഡി .പി വൈ .ഗേൾസ് 

 
സ്കൂളിലെ  ഹൈസ്കൂൾ  വിഭാഗം 

 
കുട്ടികൾക്കായി  സൈബർ 


കുറ്റകൃത്യങ്ങളെക്കുറിച്ച്  ഒരു 

ബോധവൽകരണ ക്ലാസ്സ്‌  നടത്തി .

ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റിന്റെ 
അഡ്മിനിസ്ട്രേറ്ററും  സോഷ്യൽ  വർക്കറുമായ  ശ്രീമതി .ശാലു വിജേഷ് കുട്ടികൾക്ക്  ക്ലാസ്സെടുത്തു. 

  •  കുട്ടികളുടെ  അവകാശങ്ങൾ 

  • അവർക്കുനേരെയുള്ള  ലൈംഗികാതിക്രമങ്ങൾ 

  • ഇന്റർനെറ്റിന്റെ  ദുരുപയോഗങ്ങൾ 

  • മൊബൈൽ ഫോണിന്റെ   ദൂഷ്യവശങ്ങൾ 
  •  
  • ചൈൽഡ്  വെൽഫെയർ  കമ്മിറ്റി ,ഹെല്പ് ലൈൻ തുടങ്ങിയ  സംഘടനകളുടെ  സേവനങ്ങൾ
  •  
  • കുട്ടികളുടെ പരിരക്ഷയ്ക്കായുള്ള  നിയമങ്ങൾ
  •  
  • കുറ്റകൃത്യങ്ങൾക്കുള്ള  ശിക്ഷകൾ 

ഇങ്ങനെ  വിവിധ വിഷയങ്ങളെക്കുറിച്ച്  നടത്തിയ 
ക്ലാസ്സ് ഉച്ചയ്ക്ക് 12  മണിയോടെ  അവസാനിച്ചു.

പള്ളുരുത്തി ASI  ശ്രീ .ജോർജ്ജ്  എം  സാംസണ്‍ ,

സ്കൂൾ  പ്രിൻസിപ്പാൾ .ശ്രീമതി .എം.എൻ .ഐഷ ,

ഡെപ്യൂട്ടി .എച്ച് .എം.ശ്രീമതി .ബി .ഗിരിജമ്മ 

 എന്നിവർ  ചടങ്ങിൽ സന്നിഹിതരായിരുന്നു .

ശ്രീ .കമൽരാജ് സ്വാഗതവും  ശ്രീമതി.എം.കെ .നിഷ 

നന്ദിയും  പറഞ്ഞു .

Friday, January 10, 2014

എറണാകുളം  റവന്യു ജില്ലാ  കലോത്സവത്തിൽ  

എസ് .ഡി .പി .വൈ .ഗേൾസിന് 

 73  പോയിന്റുകളുടെ  സുവർണത്തിളക്കം 


കാൽചിലങ്കകളിൽ  
നടനവിസ്മയം തീർത്ത്  
ശ്രീലക്ഷ്മി .എസ്  
എച്ച് .എസ് വിഭാഗം  ഭരതനാട്യത്തിന്‌  
A  ഗ്രേഡ് നേടി  
സംസ്ഥാന  കലോൽസവത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു . 

മത്സര ഫലങ്ങൾ 

HS GENERAL

SREELAKSHMI.S----BHARATHANATYAM---A GRADE

SREELAKSHMI.S----NADODINRUTHAM    ---A GRADE

SREELAKSHMI.S----PADYAMCHOLLAL    ---A GRADE                                                    (KANNADA)

AYSHA.T.Z           ----MAPPILAPPATTU       ---A GRADE

AYSHA.T.Z           ----PADYAMCHOLLAL     ---AGRADE                                                     (ARABIC)

SAHALA.V.N        ----MONOACT                    ---A GRADE

AKHILA.C.P         ---DESHABHAKTHIGANAM---A GRADE

AKSHARA.K.A    ---VANCHIPPATTU           -----B GRADE

UP GENERAL


SAFNA.M.A         ----PADYAMCHOLLAL     ---A GRADE                                                     (ARABIC)

ALEENA BOSE  ----THIRUVATHIRA           ---A GRADE 

KEERTHANA.N.G--DESHABHAKTHIGANAM---A GRADE


HS SANSKRIT

FATHIMA NAHARSHA-PADYAMCHOLLAL--A GRADE                                                       (SANSKRIT)

FATHIMA NAHARSHA-ASHTAPATHI    ----A GRADE

FATHIMA.K.S    ----VANDEMATHARAM---A GRADE
FATHIMA.K.S --CHAMPU PRABHASHANAM--A GRADE

ATHIRA SHAJI--GANALAPANAM          ----A GRADE


UP SANSKRIT

VISHNUMAYA ---SANGHAGANAM        ---- A GRADE
VISHNUMAYA  ---VANDEMATHARAM  ----A GRADE






Tuesday, January 07, 2014


എസ്.ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്  

2014 -2015  അധ്യയന വർഷത്തേക്ക് രജിസ്ട്രേഷൻ  ആരംഭിച്ചിരിക്കുന്നു .


  • 5  മുതൽ  10  വരെ  ഇംഗ്ലീഷ്,  മലയാളം  മീഡിയം  ക്ലാസുകൾ .
  • മികച്ച  ലാബ്‌  ലൈബ്രറി  സൗകര്യങ്ങൾ .
  • ICT  അധിഷ്ഠിത പഠനം .
  • മൂല്യാധിഷ്ഠിത ബോധനം .
  • വാഹനസൗകര്യം. 
  • കലാ കായിക പഠനത്തിന്‌  വിദഗ്ധ  പരിശീലനം .


2013 SSLC  100% വിജയം . 

അഞ്ച്  Full  A +,ആറ്  9 A +,നാല്  8 A +