Thursday, January 16, 2014


പള്ളുരുത്തി  ജനമൈത്രി 


 പോലീസ്റ്റേഷന്റെ  ആഭിമുഖ്യത്തിൽ

 
 എസ് .ഡി .പി വൈ .ഗേൾസ് 

 
സ്കൂളിലെ  ഹൈസ്കൂൾ  വിഭാഗം 

 
കുട്ടികൾക്കായി  സൈബർ 


കുറ്റകൃത്യങ്ങളെക്കുറിച്ച്  ഒരു 

ബോധവൽകരണ ക്ലാസ്സ്‌  നടത്തി .

ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റിന്റെ 
അഡ്മിനിസ്ട്രേറ്ററും  സോഷ്യൽ  വർക്കറുമായ  ശ്രീമതി .ശാലു വിജേഷ് കുട്ടികൾക്ക്  ക്ലാസ്സെടുത്തു. 

  •  കുട്ടികളുടെ  അവകാശങ്ങൾ 

  • അവർക്കുനേരെയുള്ള  ലൈംഗികാതിക്രമങ്ങൾ 

  • ഇന്റർനെറ്റിന്റെ  ദുരുപയോഗങ്ങൾ 

  • മൊബൈൽ ഫോണിന്റെ   ദൂഷ്യവശങ്ങൾ 
  •  
  • ചൈൽഡ്  വെൽഫെയർ  കമ്മിറ്റി ,ഹെല്പ് ലൈൻ തുടങ്ങിയ  സംഘടനകളുടെ  സേവനങ്ങൾ
  •  
  • കുട്ടികളുടെ പരിരക്ഷയ്ക്കായുള്ള  നിയമങ്ങൾ
  •  
  • കുറ്റകൃത്യങ്ങൾക്കുള്ള  ശിക്ഷകൾ 

ഇങ്ങനെ  വിവിധ വിഷയങ്ങളെക്കുറിച്ച്  നടത്തിയ 
ക്ലാസ്സ് ഉച്ചയ്ക്ക് 12  മണിയോടെ  അവസാനിച്ചു.

പള്ളുരുത്തി ASI  ശ്രീ .ജോർജ്ജ്  എം  സാംസണ്‍ ,

സ്കൂൾ  പ്രിൻസിപ്പാൾ .ശ്രീമതി .എം.എൻ .ഐഷ ,

ഡെപ്യൂട്ടി .എച്ച് .എം.ശ്രീമതി .ബി .ഗിരിജമ്മ 

 എന്നിവർ  ചടങ്ങിൽ സന്നിഹിതരായിരുന്നു .

ശ്രീ .കമൽരാജ് സ്വാഗതവും  ശ്രീമതി.എം.കെ .നിഷ 

നന്ദിയും  പറഞ്ഞു .

No comments:

Post a Comment