1916 മാ൪ച്ച് 8 ന് ഗുരുദേവ൯ ശ്രീ ഭവാനീശ്വര ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലസ്ഥാപനം നി൪വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂ൪ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1946 ല്‍ ഹൈസ്കൂളായി ഉയരുകയൂം അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോ൯ ഉദ്ഘാടന ക൪മ്മം നി൪വ്വഹിക്കുകയും ചെയ്തു.ഇന്ന് പ്രധാനദ്ധ്യാപിക ഉള് പ്പെടെ 48 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1069കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
Thursday, May 29, 2014
Saturday, May 10, 2014
പത്താം ക്ലാസ്സിലെ വിദ്യാർഥിനികളുടെ രക്ഷകർത്താക്കൾക്കായി
കൗണ്‍സിലിങ്ങ് ക്ലാസ് നടത്തി .
SDPY College of Commerce ലെ പ്രിൻസിപ്പാൾ പ്രൊ.ശ്രീമതി.ആലീസ് മാണിയാണ് ക്ലാസ്സെടുത്തത് .
sslc വിദ്യാർഥിനികളുടെ പഠനത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ,അവയുടെ പരിഹാരമാർഗ്ഗങ്ങൾ ,അവർക്ക് നല്കേണ്ട ഉപദേശങ്ങൾ, സ്നേഹവാത്സല്യങ്ങൾ, പ്രോത്സാഹനങ്ങൾ ,പ്രചോദനങ്ങൾ എന്നിവയെക്കുറിച്ച് നടത്തിയ
ക്ലാസ് ഏറെപ്രയോജനകരമായിരുന്നു.
പ്രിന്സിപ്പാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
പി.ടി.എ.വൈസ് പ്രസിഡണ്ട്, അധ്യാപകർ ,അനധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
മെയ് 9 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച ക്ലാസ്സ് 4.30 ന് അവസാനിച്ചു .
SSLC 2014-2015
വെക്കേഷൻ ക്ലാസുകൾ മെയ് 7 ബുധനാഴ്ച്ച ആരംഭിച്ചു .
പുത്തൻ പ്രതിജ്ഞകളും പ്രതീക്ഷകളുമായി പുതിയ പത്താം ക്ലാസ്സുകാർ ഒരുമാസത്തെ വേനലവധിക്കാലം കഴിഞ്ഞ് വീണ്ടും സ്ക്കൂളിലേക്കെത്തി.പ്രിൻസിപ്പാൾ ശ്രീമതി .ഗിരിജമ്മ ടീച്ചർ കുട്ടികൾക്ക് പൊതുവായ നിർദേശങ്ങൾ നല്കി .
ആദ്യ ദിവസം ക്ലാസ്സധ്യാപകരാണ്
ക്ലാസ്സുകളെടുത്തത്.രാവിലെ 10 മണി മുതൽ 12.30 വരെയാണ് ക്ലാസുകൾ .
Thursday, May 01, 2014
സർഗവസന്തം 2014
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കായി നടത്തിയ വേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ 2 ന് ആരംഭിച്ച് ഏപ്രിൽ 27 ന് അവസാനിച്ചു.
ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ .ശ്രീമതി.ബി.ഗിരിജമ്മ ടീച്ചർ ,
മുൻ പ്രിൻസിപ്പാൾ ശ്രീമതി .എം. എൻ .ഐഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് അവധിക്കാല ക്ലാസ്സുകൾ സംഘടിപ്പിച്ചത് .
വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നല്കി .
ENGLISH, MALAYALAM,HINDI COACHING CLASSES
MATHEMATICS CLASS
CRAFT AND ART WORK
ACCESSORIES MAKING
COOKING CLASS
ഇങ്ങനെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് നല്കിയ ക്ലാസുകൾ വളരെ പ്രയോജനകരമായി .
ക്ലാസുകൾ എടുത്ത അധ്യാപകരായ
ശ്രീമതി .ബിന്ദു രാഘവൻ ,ശ്രീ .കമൽ രാജ് ,
ശ്രീമതി .മിനിമോൾ ശ്രീമതി .വിജി .കെ.പൊന്നൻ,
ശ്രീമതി.ലാലി ,ശ്രീമതി .ഷീബ.കെ .എസ്
ശ്രീമതി .നിഷ .എം.കെ ,ശ്രീമതി .ഷീജ .ടി .പി ,
ശ്രീമതി .ബിനു ശ്രീമതി.സുമ.കെ.കെ ,
ശ്രീമതി .സൌബിമോൾ ,ശ്രീമതി.വിജയശ്രീ.കെ
ശ്രീമതി .മാലു .ബി.എച്ച് എന്നിവരോടും ക്ലാസുകൾ സുഗമമായി നടത്തുന്നതിന് എല്ലാ സഹായങ്ങളും ചെയ്തു തന്ന അധ്യാപകരായ ശ്രീമതി.ബിന്ദു.കെ.എസ് ,ശ്രീമതി.സന്ധ്യ ശ്രീമതി.ബിന്ദു .ടി.എ,ശ്രീമതി .ശ്രീന, ശ്രീമതി.സജീന എന്നിവരോടും ക്ലാസുകൾ വിജയകരമാക്കുവാൻ പിന്തുണ നല്കിയ മറ്റെല്ലാ അധ്യാപകരോടും അനധ്യാപകരോടും നന്ദി അറിയിക്കുന്നു .
സർഗ്ഗവസന്തം 2014 -കാഴ്ച്ച
നാദിയയുടെയും ലെനി റോസ് ലേഖയുടെയും കരവിരുതുകൾ
സർഗ്ഗവസന്തം 2014 -കാഴ്ച്ച
കുട്ടികളുടെ സൃഷ്ടികൾ
നാദിയയുടെയും ലെനി റോസ് ലേഖയുടെയും കരവിരുതുകൾ
Subscribe to:
Posts (Atom)