പത്താം ക്ലാസ്സിലെ വിദ്യാർഥിനികളുടെ രക്ഷകർത്താക്കൾക്കായി
കൗണ്‍സിലിങ്ങ് ക്ലാസ് നടത്തി .
SDPY College of Commerce ലെ പ്രിൻസിപ്പാൾ പ്രൊ.ശ്രീമതി.ആലീസ് മാണിയാണ് ക്ലാസ്സെടുത്തത് .
sslc വിദ്യാർഥിനികളുടെ പഠനത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ,അവയുടെ പരിഹാരമാർഗ്ഗങ്ങൾ ,അവർക്ക് നല്കേണ്ട ഉപദേശങ്ങൾ, സ്നേഹവാത്സല്യങ്ങൾ, പ്രോത്സാഹനങ്ങൾ ,പ്രചോദനങ്ങൾ എന്നിവയെക്കുറിച്ച് നടത്തിയ
ക്ലാസ് ഏറെപ്രയോജനകരമായിരുന്നു.
പ്രിന്സിപ്പാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
പി.ടി.എ.വൈസ് പ്രസിഡണ്ട്, അധ്യാപകർ ,അനധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
മെയ് 9 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച ക്ലാസ്സ് 4.30 ന് അവസാനിച്ചു .
No comments:
Post a Comment