Friday, June 27, 2014

വായനാവാരത്തിന്റെ ഭാഗമായി കുട്ടികൾ 

സാഹിത്യകാരഭവനം ഒരുക്കി . 

8 ,9 ക്ലാസ്സുകളിലെ കുട്ടികൾ തങ്ങളുടെ ക്ലാസ്സ് മുറി സാഹിത്യകാരനുവേണ്ടി സജ്ജീകരിച്ചു .സാഹിത്യകാരന്റെ വേഷമണിഞ്ഞു കുട്ടികളെത്തിയത് ഏവർക്കും കൗതുകമായി. 





















കുഞ്ഞുണ്ണിമാഷ്, സുഗതകുമാരി,കമലാസുരയ്യ, തകഴി,വള്ളത്തോൾ തുടങ്ങിയ പ്രതിഭകളെ കാണാൻ കുട്ടികൾ അവസരമൊരുക്കി.മികച്ച പ്രദർശനം ഒരുക്കിയവർ സമ്മാനാർഹരായി .
8E കുമാരനാശാൻ ,9A കുഞ്ഞുണ്ണിമാഷ് എന്നിവർ ഒന്നാമതായി.
8F ബഷീർ ,9B സുഗതകുമാരി എന്നിവർ രണ്ടാം സ്ഥാനം നേടി .

സ്കൂൾ ഗണിതശാസ്ത്ര ക്ലബ് ഉദ്ഘാടനം 

25.6.2014 ബുധനാഴ്ച രാവിലെ 11 മണിക്ക് ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം എസ്.ഡി.പി.വൈ.ബി.എച്ച്.എസിലെ ഗണിതശാസ്ത്രാധ്യാപകനായ 

ശ്രീ .സന്തോഷ്‌ സാർനിർവഹിച്ചു. 












ഗണിതശാസ്ത്ര പഠനം ചിന്താശേഷി വളർത്തുന്നതിനും ,ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിസ്വാസത്തോടെ തരണം ചെയ്യുന്നതിനുമുള്ള കഴിവ് പ്രദാനം ചെയ്യുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ 

സന്തോഷ് സാർ പറഞ്ഞു .യുക്തി ചിന്തയ്ക്ക് ഗണിതത്തിലുള്ള പ്രാധാന്യം രസകരമായ 

ചോദ്യങ്ങളി ലൂടെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.   



 സ്കൂൾ  പ്രിൻസിപ്പാൾ ശ്രീമതി.ബി.ഗിരിജമ്മ ടീച്ചർ ,ഡെപ്യൂട്ടി

എച്ച് .എം.ശ്രീമതി .എസ്.വി.വിജയശ്രീ ടീച്ചർ ഗണിതശാസ്ത്രാധ്യാപകരായ 

ശ്രീമതി.ഒ .വി.ആശാമോൾ, ശ്രീമതി.ആശ.കെ.വി,ശ്രീമതി.മിനി,

ശ്രീമതി.ആശാലത,ശ്രീമതി.ബിന്ദു രാഘവൻ ,ശ്രീമതി.ബിനു, ശ്രീമതി.ഷീജ.ടി.പി ,ശ്രീമതി.ശ്രീന, ശ്രീമതി.കെ.വി.സന്ധ്യ,

ശ്രീമതി.വിജി.കെ.പൊന്നൻ  

എന്നിവർ പങ്കെടുത്തു .


Tuesday, June 24, 2014