- വായന ദിനം
ബി.ഗിരിജമ്മ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി എച്ച്.എം ശ്രീമതി.എസ്.വി.വിജയശ്രീ ടീച്ചർ, വിദ്യാരംഗം കലാസാഹിത്യവേദി ചെയർ പേഴ്സണ്‍ ശ്രീമതി.പി.പി.ശ്രീദേവി എന്നിവർ പങ്കെടുത്തു . വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രിൻസിപ്പാൾ പ്രഭാഷണംനടത്തി.
വായനാവരത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് നിഷ ടീച്ചർ വിശദീകരിച്ചു .9 E യിലെ വിദ്യാർഥി കളാണ് അസംബ്ലി നടത്തിയത്. അവതാരക,പ്രശസ്ത കവിയും കുട്ടികൾക്ക് പ്രിയങ്കരനുമായ കുഞ്ഞുണ്ണി മാഷിന്റെ ശൈലിയിൽ പരിപാടികൾ അവതരിപ്പിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചു.അയ്യപ്പപ്പണിക്കരുടെ വായന എന്ന കവിത അവതരിപ്പിച്ചു .
ഒരു പുതിയ വായനശാലയ്ക്ക് രൂപം
നല്കി.വിജയശ്രീ ടീച്ചർ വായനശാല ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment