Thursday, June 05, 2014

ജൂണ്‍ 5 
ലോകപരിസ്ഥിതി ദിനം 



പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തിക്കൊണ്ട്
എസ് .ഡി പി.വൈ ഗേൾസ് സ്കൂളിൽ
ലോകപരിസ്ഥിതി ദിനാചരണം നടത്തി.

കൊച്ചി കോർപ്പറേഷൻ കൗണ്‍സിലർ
അഡ്വ.ശ്രീ.കെ.എൻ .സുനിൽകുമാർ 
ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി .ബി.ഗിരിജമ്മ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിന് 
നിഷ ടീച്ചർ സ്വാഗതവും കമൽരാജ് സാർ കൃതജ്ഞതയും പറഞ്ഞു.
ഡെപ്യൂട്ടി എച്ച് .എം ശ്രീമതി. വിജയശ്രീ ടീച്ചർ ,പി.ടി.എ വൈസ് പ്രസിഡന്റ്റ് ശ്രീമതി .ശ്രീദേവി എന്നിവർ ആശംസകൾ നേർന്നു .
സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.
കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന പ്രഭാഷണം ,പരിസ്ഥിതി പ്രതിജ്ഞ ,
പരിസ്ഥിതി കവിതാലാപനം ,പരിസ്ഥിതി ഗാനാലാപനം എന്നിവയുണ്ടായിരുന്നു .ശ്രീലക്ഷ്മി ലെനിൻ ,രഹന ,ശ്രീലക്ഷ്മി ,അശ്വതി ,
ഫാത്തിമ നഹർഷ ,അഖില തുടങ്ങിയ
വിദ്യാർഥിനികളാണ്  പരിപാടികൾ 
അവതരിപ്പിച്ചത് .പരിസ്ഥിതി ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങളും 
നടത്തി.










 

No comments:

Post a Comment