Sunday, August 31, 2014

ഏവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പൊന്നോണാശംസകൾ 


Tuesday, August 26, 2014

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് -തിയതി നീട്ടി

 ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ആഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ച് മണിവരെ ലോഗിന്‍ ചെയ്യാവുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ അറിയിച്ചു 

Monday, August 25, 2014

Online press releases from Directorate, Thiruvananthapuram on 25/08/2014

പരീക്ഷ മാറ്റിവച്ചു
ഇന്ന് (26.08.2014) നടത്താനിരുന്ന പത്താംതരം വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷാതീയതി പിന്നാലെ പുറപ്പെടുവിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.3957/14
Maintained by Web & New Media Division, Information & Public Relations Department


സംസ്ഥാനത്തെ സ്‌കൂളുകളില്‍ ചൊവ്വാഴ്ച നടത്താന്‍ സിശ്ചയിച്ചിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവച്ചു. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് മാറ്റിവച്ചത്. പുതിയ പരീക്ഷാ തീയതി പിന്നീട് - മാതൃഭൂമി ന്യൂസ്

Saturday, August 23, 2014



പ്രകാശവിസ്മയങ്ങള്‍.. (Wonders of Visible Light), (Std 7-2)


ഏഴാം ക്ലാസിലെ പ്രകാശവിസ്മയങ്ങള്‍ (Wonders of Visible Light) എന്ന രണ്ടാം പാഠവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണ് ചുവടെ നല്‍കിയിരിക്കുന്നത്..

നാം ഒരു വസ്തുവിനെ കാണുന്നതെങ്ങനെ ?
How do we see objects..? - നാം ഒരു വസ്തുവിനെ കാണുന്നതെങ്ങനെ ? എന്ന ചോദ്യത്തിനുത്തരമാണ്  DnaTube അപ് ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ. (Page 25). കൂടാതെ short sight, long sight (ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി) എന്നിവയുടെ പരിഹാരത്തിനായി കോണ്‍കേവ് / കോണ്‍വെക്സ് ലെന്‍സുകള്‍ ഉപയോഗിക്കുന്നതെങ്ങനെ എന്നും ഈ വീഡിയോ വ്യക്തമാക്കുന്നു. (Page 34)


Reflection of Light (പ്രകാശത്തിന്റെ പ്രതിഫലനം - Pg 26)
Reflection of Light - പ്രകാശത്തിന്റെ പ്രതിഫലനം - ( Pg 26)-വുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകളാണ് ചുവടെ.  Angle of incidence, Angle of reflection, Normal തുടങ്ങിയവ ഇവിടെ വ്യക്തമാക്കുന്നു. 7activestudio അപ് ലോഡ് ചെയ്തതാണ് ഈ വീഡിയോ. Rosa Brigida അപ് ലോഡ് ചെയ്തതാണ് രണ്ടാം വീഡിയോ. ഇതില്‍ പതനകോണും പ്രതിപതനകോണും (Angle of incidence, Angle of reflection) തുല്യമാണെന്ന പരീക്ഷണം ലേസര്‍ ടോര്‍ച്ച് ഉപയോഗിച്ച് കാണിച്ചിരിക്കുന്നു.



ആറമ്നുള കണ്ണാടി (Pg 28)
Kerala Tourism അപ് ലോഡ് ചെയ്തിരിക്കുന്ന, ആറമ്നുള കണ്ണാടിയുടെ നിര്‍മ്മാണ ഘട്ടങ്ങള്‍ കാണിക്കുന്ന ചെറിയ വീഡിയോ ചുവടെ...


Refraction of Light (Pg 32)
7activestudio അപ് ലോഡ് ചെയ്തിരിക്കുന്ന refraction-ന്റെ വീഡിയോ.. 


Tuesday, August 19, 2014

മണ്ണില്‍ പൊന്നു വിളയിക്കാം.. (Reaping Gold from Soil..



മണ്ണില്‍ പൊന്നു വിളയിക്കാം.. (Reaping Gold from Soil) (Std 7-1)



സ്റ്റേറ്റ് സിലബസിലെ പുതിയ പാഠപുസ്തകങ്ങള്‍ നിരവധി IT സാധ്യതകള്‍ തുറന്നുതന്നിരിക്കുകയാണ്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ കാണിക്കേണ്ട വീഡിയോകളും ചിത്രങ്ങളുമൊക്കെ അദ്ധ്യാപകരുടെ ഹാന്‍ഡ് ബുക്കില്‍ കൃത്യമായി നല്‍കിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അദ്ധ്യാപകര്‍ കണ്ടെത്തേണ്ട ചില കാര്യങ്ങളുമുണ്ട്. ഗ്നൂ-ലിനക്സിലെ സ്കൂള്‍ റിസോഴ്സസ് എന്ന ലിങ്കിലൂടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൂടാതെ, പുസ്തകങ്ങളില്‍ നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ക്ക് യൂ-ട്യൂബിലെ വിവിധ വീഡിയോകളുടെയും വിവിധ വെബ്സൈറ്റുകളിലെ ചിത്രങ്ങളുടെയും സഹായം തേടിയാല്‍ അത് കുട്ടികള്‍ക്ക് മറക്കാനാകാത്ത പഠനാനുഭവങ്ങളായിമാറും..തീര്‍ച്ച. 
        UP വിഭാഗത്തില്‍ പുതിയ പുസ്തകങ്ങള്‍ എത്തിയ 5, 7 ക്ലാസുകളിലെ അടിസ്ഥാന ശാസ്ത്രവുമായി (സയന്‍സ്) ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ രീതിയിലുള്ള ചില അറിവുകളാണ് ഇവിടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ വിവിധ വ്യക്തികള്‍ അപ് ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോകളും ചിത്രങ്ങളും ഔദ്യോഗികമോ ആധികാരികമോ ആകണമെന്നില്ല എന്നകാര്യവും പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരശേഖരണത്തിനായുള്ള സൂചനകള്‍ മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണ്ണമായും വായനക്കാരുടേതായിരിക്കും.
ഏഴാം ക്ലാസിലെ 'മണ്ണില്‍ പൊന്നു വിളയിക്കാം..' എന്ന ആദ്യപാഠവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണ് ചുവടെ നല്‍കിയിരിക്കുന്നത്..

ബഡ്ഡിംഗ് , ഗ്രാഫ്റ്റിംഗ് , ലെയറിംഗ് 
          ഏഴാം ക്ലാസിലെ സയന്‍സ് പുസ്തകത്തിന്റെ ഒന്നാം പാഠത്തില്‍ (മണ്ണില്‍ പൊന്നു വിളയിക്കാം) പഠിക്കുവാനുള്ള  ബഡ്ഡിംഗ് , ഗ്രാഫ്റ്റിംഗ് , ലെയറിംഗ് എന്നിവയുടെ വീഡിയോകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. ഇത് തയ്യാറാക്കി അപ് ലോഡ് ചെയ്തത് കടപ്പൂര്‍  ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ നിധിന്‍ സാറാണ്.
പതിവയ്ക്കല്‍ (Layering) - Page 9


കൊമ്പ് ഒട്ടിക്കല്‍ (Grafting)- Page 10

മുകുളം ഒട്ടിക്കല്‍ (Budding) - Page 11

ടിഷ്യൂകള്‍ച്ചര്‍ (Tissue Culture)
Alternate Learning അപ് ലോഡ് ചെയ്തിരിക്കുന്ന പ്ലാന്റ് ടിഷ്യൂകള്‍ച്ചറിന്റെ ആനിമേറ്റഡ് വീഡിയോ ചുവടെ ചേര്‍ക്കുന്നു..





ചെറുവയല്‍ രാമന്‍
സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി ജൈവകൃഷിരീതികള്‍ പിന്തുടരുകയും ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന കര്‍ഷകരെ പരിചയപ്പെടുത്തുക എന്നത് പല പാഠഭാഗങ്ങളിലും വരുന്നുണ്ട്. ഏഴാം ക്ലാസിലെ സയന്‍സ് പുസ്തകത്തിന്റെ ഒന്നാം പാഠത്തില്‍ (മണ്ണില്‍ പൊന്നു വിളയിക്കാം), വയനാട്ടിലെ ചെറുവയല്‍ രാമനെ പരിചയപ്പെടുത്തുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. (See Handbook) സ്വന്തം കൃഷിയിടത്തില്‍ നാല്‍പ്പതില്‍പരം നാടന്‍ നെല്ലിനങ്ങള്‍ ജൈവകൃഷിയിലൂടെ സംരക്ഷിക്കുന്ന അദ്ദേഹത്തക്കുറിച്ച് യൂ-ട്യൂബില്‍ ലഭ്യമായ ചില വീഡിയോകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ചെറുവയല്‍ രാമന്‍ - കിസാന്‍ കേരള 
കിസാന്‍ കേരള ഒരുക്കിയ ഡോക്യുമെന്ററി 
(26 മിനിട്ടുള്ള ഈ എപ്പിസോഡില്‍ ആദ്യഭാഗത്ത് നെല്‍വയലുകളും പൈതൃകങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുന്നു. പത്താം മിനിട്ടുമുതല്‍ ചെറുവയല്‍ രാമന്‍ എത്തുന്നു.)

ചെറുവയല്‍ രാമന്‍ - വേറിട്ട കാഴ്ച്ചകള്‍
കൈരളി ടി.വി. വേറിട്ട കാഴ്ച്ചകള്‍ എന്ന പരിപാടിയിലൂടെ സംപ്രേഷണം ചെയ്ത, ചെറുവയല്‍ രാമനെക്കുറിച്ചുള്ള ഈ എപ്പിസോഡിന് 21 മിനിട്ട് ദൈര്‍ഘ്യമുണ്ട്.


Saturday, August 16, 2014


S .D.P.Y സ്കൂളുകളുടെ  
സ്വാതന്ത്ര്യദിന സംഗമം  2014 


കേണൽ .ശ്രീ .റോബർട്ട്‌ ഫെർണാണ്ടസ്  21(K )Bn cc
പതാക ഉയർത്തി.

 ശ്രീ .കൊച്ചൌസേപ്പ്  ചിറ്റിലപ്പള്ളി 
ചടങ്ങ് ഉദ്ഘാടനം ചെയ്തു .


പ്രശസ്ത സിനിമാതാരം 
ശ്രീ .ഉണ്ണി മുകുന്ദൻ  മുഖ്യാതിഥി ആയിരുന്നു .


അധ്യാപകരും ,അനധ്യാപകരും ,വിദ്യാർഥികളും   
ലയൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ 
അവയവ ദാന സമ്മതപത്രങ്ങളും കൈമാറി .









Friday, August 15, 2014

സ്വാതന്ത്ര്യസമര ചരിത്രത്തെ ലളിതമായി വിശദീകരിക്കുന്നതിന്

സ്വാതന്ത്ര്യസമര ചരിത്രത്തെ ലളിതമായി വിശദീകരിക്കുന്നതിന് ...:

ഏവര്‍ക്കും  സ്വാതന്ത്ര്യദിനാശംസകള്‍..  സ്വാതന്ത്ര്യസമര ചരിത്രത്തെ ലളിതമായി വിശദീകരിക്കുന്ന, 15 മിനിട്ട് ദൈര്‍ഘ്യമുള്ള  ഒരു വീഡിയോ 






Saturday, August 09, 2014


Last date for Minority Prematric scholarship

 online data entry extended up to 25-08-2014







Wednesday, August 06, 2014

TIME TABLE . FIRST TERMINAL EXAMINATION 2014 ( HS SECTION)


Date & Day Time                Std: X                   Std: IX                         Std:VIII                           
25.08.20t4
Mond.ay                           First Language                English       1.45 PM to 3.45 PM            First Language
10AM to11.45AM               Paper - I                                                                                          Paper - I  

26.08.20L4                      First Language         First Language    1.30 PM to 3.45 PM             English  
Tuesday                             Paper - II                   Paper - I    
10AM to11.45AM 


27.08.2014
Wednesday                          English                  First Language     1.30 PM to 3.45 PM             Hindi
10.00 AM to 12.45AM                                       Paper - II


28.08.20L4
Thursday                                Hindi                      Physics             1.30 PM to 3.45 PM      Mathematics  
10.00 AM to 11.45 AM           


29.08.2AL4
Frid,ay                                  Physics                   Chemistry                        ----                          -----
10.00 AM to 11.45 AM 


01.09.2014
Monday                              Mathematics            Social Science    1.30 PM to 3.45 PM     First Language
10.00 AM to 12.45 AM                                                                                                           Paper - II           

02.09.2014
Tuesday                              Chemistry                   Biology          1.30 PM to 3.45 PM       Social Science   
10.00 AM to 11.45 AM 


03.09.2014
Wednesday                          Social Science          Mathematics  1.30 PM to 3.45 PM         Basic Science   
10.00 AM to 12.45 AM 


04.09.2014
Thursday                              Biology                       Hindi                    ------                           ---                                           10AM to11.45AM


Note: 1. If any holiday is declared during the examination days, that examination will be held on 05.08.2014
2. Duration of the examination is inclusive of cool off time


Monday, August 04, 2014

4-8-2014


കനത്ത മഴ : എറണാകുളം, കോട്ടയം, പാലക്കാട്, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്ന് (തിങ്കളാഴ്ച) അവധി

Saturday, August 02, 2014



2014-2015 വർഷം 1:45/ 1:35/ 1:30 അനുപാതത്തിലും ഹെഡ് ടീച്ചർ ഒഴിവിലും നിലനിർത്തിയിട്ടുള്ള / സംരക്ഷിച്ചിട്ടുള്ള മുഴുവൻ അധ്യാപകർക്കും തുടർന്നും മുടക്കം കൂടാതെ  ശമ്പളം നൽകേണ്ടതാണ് .

2014-2015ൽ 1:35/ 1:30 ,  ഹെഡ് ടീച്ചർ ഒഴിവ് എന്നീ സംരക്ഷണം നൽകിയിട്ടും തസ്തിക നഷ്ടമാകുന്ന അധ്യാപകരെയാണ് അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തുന്നത് .ഇപ്രകാരം അധ്യാപക ബാങ്കിലേക്ക് വരുന്ന അധ്യാപകരുടെ 15-07-2014 മുതലുള്ള ശമ്പളവും നൽകേണ്ടതാണ്. 


തസ്തിക നിര്‍ണ്ണയത്തില്‍ പുറത്താകാന്‍ സാധ്യതയുള്ള അധ്യാപകരുടെ ജൂലൈ 15 മുതലുളള ശമ്പളം സംബന്ധിച്ചുള്ള സര്‍ക്കുലര്‍