മണ്ണില്‍ പൊന്നു വിളയിക്കാം.. (Reaping Gold from Soil) (Std 7-1)
സ്റ്റേറ്റ് സിലബസിലെ പുതിയ പാഠപുസ്തകങ്ങള്‍ നിരവധി IT സാധ്യതകള്‍ തുറന്നുതന്നിരിക്കുകയാണ്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ കാണിക്കേണ്ട വീഡിയോകളും ചിത്രങ്ങളുമൊക്കെ അദ്ധ്യാപകരുടെ ഹാന്‍ഡ് ബുക്കില്‍ കൃത്യമായി നല്‍കിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അദ്ധ്യാപകര്‍ കണ്ടെത്തേണ്ട ചില കാര്യങ്ങളുമുണ്ട്. ഗ്നൂ-ലിനക്സിലെ സ്കൂള്‍ റിസോഴ്സസ് എന്ന ലിങ്കിലൂടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൂടാതെ, പുസ്തകങ്ങളില്‍ നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ക്ക് യൂ-ട്യൂബിലെ വിവിധ വീഡിയോകളുടെയും വിവിധ വെബ്സൈറ്റുകളിലെ ചിത്രങ്ങളുടെയും സഹായം തേടിയാല്‍ അത് കുട്ടികള്‍ക്ക് മറക്കാനാകാത്ത പഠനാനുഭവങ്ങളായിമാറും..തീര്‍ച്ച.

ഏഴാം ക്ലാസിലെ 'മണ്ണില്‍ പൊന്നു വിളയിക്കാം..' എന്ന ആദ്യപാഠവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണ് ചുവടെ നല്‍കിയിരിക്കുന്നത്..
ബഡ്ഡിംഗ് , ഗ്രാഫ്റ്റിംഗ് , ലെയറിംഗ്
ഏഴാം ക്ലാസിലെ സയന്‍സ് പുസ്തകത്തിന്റെ ഒന്നാം പാഠത്തില്‍ (മണ്ണില്‍ പൊന്നു വിളയിക്കാം) പഠിക്കുവാനുള്ള ബഡ്ഡിംഗ് , ഗ്രാഫ്റ്റിംഗ് , ലെയറിംഗ് എന്നിവയുടെ വീഡിയോകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. ഇത് തയ്യാറാക്കി അപ് ലോഡ് ചെയ്തത് കടപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ നിധിന്‍ സാറാണ്.
പതിവയ്ക്കല്‍ (Layering) - Page 9
കൊമ്പ് ഒട്ടിക്കല്‍ (Grafting)- Page 10
മുകുളം ഒട്ടിക്കല്‍ (Budding) - Page 11
Alternate Learning അപ് ലോഡ് ചെയ്തിരിക്കുന്ന പ്ലാന്റ് ടിഷ്യൂകള്‍ച്ചറിന്റെ ആനിമേറ്റഡ് വീഡിയോ ചുവടെ ചേര്‍ക്കുന്നു..
ചെറുവയല്‍ രാമന്‍
No comments:
Post a Comment