ക്ലീൻ സിറ്റി ---ക്ലീൻ സ്കൂൾ
ജില്ലാ ശുചിത്വ മിഷൻ 2014 ന്റെ ഭാഗമായി നവംബർ 4 മുതൽ സ്കൂളിൽ ശുചീകരണ പരിപാടികൾക്ക് തുടക്കമായി.വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശ പ്രകാരം 8,9,10 ക്ലാസ്സുകളിലെ കുട്ടികളാണ് സ്ക്കൂളും പരിസരവും വൃത്തിയാക്കുന്ന മഹനീയ കർമ്മം ഏറ്റെടുത്തത് .അധ്യാപകരുടെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ ഓരോ ക്ലാസുകളായി ചുമതലകൾ ഏറ്റെടുത്ത് നടത്തി വരുന്നു.അധ്യയന വർഷം മുഴുവൻ നീണ്ടു നില്ക്കുന്ന ഈ ശുചീകരണ യജ്ഞത്തിൽ കുട്ടികൾ മാലിന്യങ്ങൾ ശേഖരിച്ചു വയ്ക്കുകയും കോർപ്പറേഷൻ
അധികൃതർ അവ നീക്കം ചെയ്യുകയും ചെയ്യും .സ്കൂൾ ഗ്രൗണ്ടിൽ നല്ലൊരു പൂന്തോട്ടം നിർമിക്കാനും പദ്ധതിയൊരുങ്ങുന്നുണ്ട്.
No comments:
Post a Comment