Saturday, January 31, 2015



SSLC ഐടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെ

എ ലിസ്റ്റില്‍ തെറ്റുകള്‍ തിരുത്തുവാനുള്ള സമയം വീണ്ടും നീട്ടി......


 എസ്.എസ്.എല്‍.സി പരീക്ഷയുടെ കാന്‍ഡിഡേറ്റ് ലിസ്റ്റില്‍ തെറ്റുതിരുത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ക്ക്  31/01/2015 - 1 മണി വരെയുംഎറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ക്ക് 01/02/2015 - 1 മണി വരെയും
പട്ടികയില്‍ തെറ്റു തിരുത്തുന്നതിന് അവസരം ഉണ്ടായിരിക്കും. ഈ സമയപരിധിക്കുള്ളില്‍ ഹെഡ്മാസ്റ്റര്‍മാര്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണം. ഇനിയും അവസരം അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.  

പരീക്ഷാ ഭവന്‍   സെക്രട്ടറിയുടെ അറിയിപ്പ്    
  • ARC/CCC വിദ്യാര്‍ഥികളെ റഗുലര്‍ വിദ്യാര്‍ഥികളുടെ പേജില്‍ പുതുതായി ഉള്‍പ്പെടുത്തണം. add new record ക്ലിക്ക് ചെയ്ത് Candidate Type എന്നതില്‍ Attendance Recouped Candidate / CCC എന്ന് സെലക്ട് ചെയ്ത്  Add ചെയ്യണം.

  • അറിയിപ്പ് 2
    നാളെ(31-01-2015) പ്രവൃത്തി ദിനമാണെങ്കിലും നാളെ  നടത്താനിരുന്ന ക്ലസ്റ്റര്‍ പരീശീലനത്തില്‍ യാതൊരു മാറ്റവും ഇല്ല. അതുകൊണ്ട് എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് ക്സാസില്ല.
    ഹൈസ്കൂള്‍ വിഭാഗത്തിന് ക്സാസുണ്ട്.
    എസ്.എസ്. എല്‍.സി A ലിസ്റ്റില്‍ തിരുത്തലുകള്‍ നടത്താന്‍  നാളെ ഉച്ചവരെ സമയം നീട്ടി നല്‍കിയതുകൊണ്ട് തിരുത്തലുകള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒരു കൈ നോക്കാം.... 
  • അറിയിപ്പ് 3
    SSLC വിദ്യാര്‍ഥികളുടെ CE Score ഫെബ്രുവരി ആറിന് സ്കൂളുകളില്‍ പ്രസിദ്ധീകരിക്കണം. പരാതികളില്‍ തീര്‍പ്പുകള്‍ ഏഴാം തീയതി നടത്തി പ്രസിദ്ധീകരിച്ച സ്കോറുകള്‍ ഫെബ്രുവരി 15 മുതല്‍ 28 വരെയുള്ള തീയതികളില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ ട്രെയിനിങ്ങ് ഫെബ്രുവരി ഏഴിനകം നടക്കുന്നതാണ് .

 FRIDAY, JANUARY 23, 2015


SSLC A List Correction ! . സര്‍ക്കുലര്‍ കാണുക.കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരേയുള്ള വടക്കന്‍ ജില്ലകള്‍ക്ക് ജനുവരി 30നും മറ്റ് ജില്ലകള്‍ക്ക് 31നും എ ലിസ്റ്റില്‍ തെറ്റ്തിരുത്തുവാന്‍ അവസരം. ഇതിനുശേഷം അവസരം ഉണ്ടാകില്ലെന്ന് പരീക്ഷാസെക്രട്ടറിയുടെ പത്രക്കുറിപ്പ്.. പാസ് വേഡ് എറര്‍ കാണിക്കുന്നുണ്ടെങ്കില്‍ റീസെറ്റ് ചെയ്യുന്നതിനായി 0471-2546832 or 33 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.

Sunday, January 25, 2015

SSLC Model Examination ഫെബ്രുവരി 10-ന് .

  SSLC മോഡല്‍ പരീക്ഷ ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള തീയതികളിലായി നടക്കുന്നതാണ്.
 പരീക്ഷ ടൈം ടേബിൾ 


10-2-2015 ചൊവ്വ    10 മുതൽ 11.45 .വരെ     മലയാളം 1 ,സംസ്കൃതം
                                              1.45 ---3.30.                                 മലയാളം 11 

11 -2-2015 ബുധൻ             10 മുതൽ 12.45.വരെ           ഇംഗ്ലീഷ് 
                                               1.45 ----3.30                               ഹിന്ദി 

12-2-2015  വ്യാഴം           10 മുതൽ 12.45 വരെ            സോഷ്യൽ  സയൻസ് 
                                              1.45----3.30                                 ഫിസിക്സ്‌ 

13-2-2015 വെള്ളി            10 മുതൽ 11.45 വരെ            കെമിസ്ട്രി 
                                               1.45 -------3.30                            ബയോളജി

16-2-2015 തിങ്കൾ              9.30 മുതൽ 12.15 വരെ         മാത്തമാറ്റിക്സ്‌ 

Tuesday, January 20, 2015

S.D.P.Y.G.V.H.S.S PARTICIPATE IN 

RUN KERALA RUNThousands of People Participate in 'Run Kerala Run'

പ്രിൻസിപ്പാൾ ശ്രീമതി.ബി.ഗിരിജമ്മ ടീച്ചർ 

RUN KERALA RUN ഉദ്ഘാടനം ചെയ്യുന്നു.

ഡെപ്യുട്ടി എച്ച് .എം.ശ്രീമതി.എസ് .വി.വിജയശ്രീ ടീച്ചറും ,മറ്റധ്യാപകരും, വിദ്യാർഥികളും 

റണ്‍ കേരള റണ്ണിൽ   




Gratitude changes life!



SSLC വിദ്യാർഥികൾക്കായി കൗണ്‍സിലിങ്ങ് ക്ലാസ്സ്‌ നടത്തി. 
സൃഷ്ടി INCയുടെ സ്ഥാപകയും 
കൗണ്‍സിലിങ്ങ് രംഗത്ത് ദീർഘകാലത്തെ 
സേവന പാരമ്പര്യവുമുള്ള 
ശ്രീമതി .കൃഷ്ണമണി ടീച്ചറാണ് 
കുട്ടികൾക്ക്ക്ലാസ്സെടുത്തത് .
ശ്രീ.വിനയ് ലാൽ സർ കുട്ടികളിലുള്ള 
ടെൻഷൻ ,ഭയം ഇവ ഒഴിവാക്കുന്നതിനുള്ള 
നിർദേശങ്ങൾ നല്കി.

2015  SSLC പരീക്ഷയ്ക്കുള്ള ഒരുക്കം ആരംഭിച്ചു 

10-)൦ ക്ലാസ് വിദ്യാർഥികൾക്കായുള്ള ഈവനിങ്ങ് ക്ലാസ്സിന്റെ സമയം വർദ്ധിപ്പിച്ചു .

3.30 മുതൽ 4.45 വരെയാണ് 

പുതുക്കിയ സമയം .

പഠനത്തിൽ  പിന്നോക്കം നില്ക്കുന്ന വിദ്യാർഥികൾക്കായി 

സായാഹ്ന ക്ലാസ് ആരംഭിച്ചു 

4.45  മുതൽ 5.45 വരെയാണ് അധിക സമയം ക്ലാസുകൾ നടത്തുന്നത് .

A + നേടാൻ കഴിവുള്ള കുട്ടികളെയും, പഠനത്തിൽ വളരെ പിന്നോക്കം നില്ക്കുന്ന കുട്ടികളെയും വെവ്വേറെ ക്ലാസ്സുകളിലിരുത്തിയാണ് പഠിപ്പിക്കുന്നത്.

Friday, January 02, 2015

ഏറെ പ്രതീക്ഷകളും 
നിറഞ്ഞ ആത്മവിശ്വാസവുമായി 
ഇതാ വീണ്ടുമൊരു 
പുതുവത്സരപ്പുലരി കൂടി........!
ഈ നവവത്സരം ആദ്യന്തം മംഗളകരമാകുവാൻ എല്ലാവിധ ആശംസകളും നേരുന്നു .