Saturday, January 31, 2015



SSLC ഐടി പരീക്ഷ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 3 വരെ

എ ലിസ്റ്റില്‍ തെറ്റുകള്‍ തിരുത്തുവാനുള്ള സമയം വീണ്ടും നീട്ടി......


 എസ്.എസ്.എല്‍.സി പരീക്ഷയുടെ കാന്‍ഡിഡേറ്റ് ലിസ്റ്റില്‍ തെറ്റുതിരുത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ക്ക്  31/01/2015 - 1 മണി വരെയുംഎറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ക്ക് 01/02/2015 - 1 മണി വരെയും
പട്ടികയില്‍ തെറ്റു തിരുത്തുന്നതിന് അവസരം ഉണ്ടായിരിക്കും. ഈ സമയപരിധിക്കുള്ളില്‍ ഹെഡ്മാസ്റ്റര്‍മാര്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണം. ഇനിയും അവസരം അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.  

പരീക്ഷാ ഭവന്‍   സെക്രട്ടറിയുടെ അറിയിപ്പ്    
  • ARC/CCC വിദ്യാര്‍ഥികളെ റഗുലര്‍ വിദ്യാര്‍ഥികളുടെ പേജില്‍ പുതുതായി ഉള്‍പ്പെടുത്തണം. add new record ക്ലിക്ക് ചെയ്ത് Candidate Type എന്നതില്‍ Attendance Recouped Candidate / CCC എന്ന് സെലക്ട് ചെയ്ത്  Add ചെയ്യണം.

  • അറിയിപ്പ് 2
    നാളെ(31-01-2015) പ്രവൃത്തി ദിനമാണെങ്കിലും നാളെ  നടത്താനിരുന്ന ക്ലസ്റ്റര്‍ പരീശീലനത്തില്‍ യാതൊരു മാറ്റവും ഇല്ല. അതുകൊണ്ട് എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് ക്സാസില്ല.
    ഹൈസ്കൂള്‍ വിഭാഗത്തിന് ക്സാസുണ്ട്.
    എസ്.എസ്. എല്‍.സി A ലിസ്റ്റില്‍ തിരുത്തലുകള്‍ നടത്താന്‍  നാളെ ഉച്ചവരെ സമയം നീട്ടി നല്‍കിയതുകൊണ്ട് തിരുത്തലുകള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒരു കൈ നോക്കാം.... 
  • അറിയിപ്പ് 3
    SSLC വിദ്യാര്‍ഥികളുടെ CE Score ഫെബ്രുവരി ആറിന് സ്കൂളുകളില്‍ പ്രസിദ്ധീകരിക്കണം. പരാതികളില്‍ തീര്‍പ്പുകള്‍ ഏഴാം തീയതി നടത്തി പ്രസിദ്ധീകരിച്ച സ്കോറുകള്‍ ഫെബ്രുവരി 15 മുതല്‍ 28 വരെയുള്ള തീയതികളില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ ട്രെയിനിങ്ങ് ഫെബ്രുവരി ഏഴിനകം നടക്കുന്നതാണ് .

No comments:

Post a Comment