Thursday, June 25, 2015

ജൂണ്‍ 19 വായന ദിനം ആചരിച്ചു

വിദ്യാരംഗംകലാസാഹിത്യവേദിയുടെ 

ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ വായന ദിനം ആചരിച്ചു.

H S ,U P  വിഭാഗങ്ങളിലെ കുട്ടികൾ അസംബ്ലിയിൽ 
പ്രത്യേക പരിപാടികൾ അവതരിപ്പിച്ചു.
മറ്റു പ്രധാന പ്രവർത്തനങ്ങൾ 

8 ബിയുടെ നേതൃത്വത്തിൽപുസ്തകപ്രദർശനം
 നടത്തി .
                                                








സാഹിത്യകാരനെ അറിയുമോ ? എന്ന മത്സരം നടത്തി.

9 A യുടെ നേതൃത്വത്തിൽ ബഷീറും കുട്ടികളും എന്ന പരിപാടി അവതരിപ്പിച്ചു.
9 എ യിലെ സാനിയ ബഷീറിന്റെ വേഷമിട്ടു.   
                                              








   


       



                                                       
ക്ലാസ് ലൈബ്രറികൾ പ്രവർത്തനമാരംഭിച്ചു .               

 ഏക ദിന ലൈബ്രറി പ്രവർത്തനമാരംഭിച്ചു.  

വായന മത്സരം സംഘടിപ്പിച്ചു.

പ്രശ്നോത്തരി സംഘടിപ്പിച്ചു.

അധ്യാപകരുടെ വായനാനുഭവങ്ങളുടെ പതിപ്പ് പ്രകാശനം ചെയ്തു.

Friday, June 12, 2015

S.S.L.C 2015-2016 
ബാച്ചിന് കൗണ്‍സിലിങ്ങ് 

പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും കൗണ്‍സിലിങ്ങ് ക്ലാസ്സ്‌ നല്കി.ജൂണ്‍ 5 ന് രാവിലെ കുട്ടികൾക്കും ,ഉച്ചയ്ക്ക് രക്ഷകർത്താക്കൾക്കുമായിരുന്നു ക്ലാസ്സ്‌. . ക്ലാസ്സുകൾ നൽകിയത് SDPYHSSലെ അധ്യാപകരാണ്. കൗണ്‍സിലിങ്ങ് രംഗത്ത് വളരെക്കാലമായി പ്രവർത്തിച്ചു വരുന്ന ബ്രിൽവി സാറും ,സതീഷ്‌ ചന്ദ്രൻ സാറുമാണ് യഥാക്രമം കുട്ടികൾക്കും 
രക്ഷകർത്താക്കൾക്കും 
ക്ലാസ്സെടുത്തത് .ക്ലാസുകൾ ഏറെ പ്രയോജന പ്രദമായിരുന്നു. പഠിക്കാനുള്ള ഉണർവും താല്പര്യവും കുട്ടികളിലുണ്ടാക്കാൻ കഴിഞ്ഞുവെന്നത്  ക്ലാസ്സിന്റെ വിജയമായി.കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കികൊടുക്കാനും ,അവർക്ക് വിജയത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുവാനും വേണ്ട നല്ല നിർദേശങ്ങൾ രക്ഷകർത്താക്കൾക്കും നല്കി.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി .ബി.ഗിരിജമ്മ ടീച്ചറുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത് . 





സ്കൂളിനൊരു പച്ചക്കറിത്തോട്ടം


സ്കൂളിനൊരു പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി .
കമൽ സർ നേതൃത്വം നല്കി വരുന്നു.ചുമതലകൾ പരിസ്ഥിതി ക്ലുബ്ബംഗങ്ങൾക്ക് വിഭജിച്ചു നല്കി. 
പയർ ,തക്കാളി ,വെണ്ട ,മുളക് എന്നിവയാണ് നട്ടിരിക്കുന്നത്. 

വൃക്ഷത്തൈകൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വനം വകുപ്പിൽ നിന്ന് ലഭിച്ച വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.പരിസ്ഥിതി ക്ലബ്ബിന്റെ കണ്‍വീനർ വിജയ ടീച്ചർ നേതൃത്വം നല്കി .പി.ടി.എ വൈസ് പ്രസിഡന്റ്  
ശ്രീ .സുധീർ  സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു .















2015-2016 ജൂണ്‍ 5 
ലോക പരിസ്ഥിതി ദിനം 
പരിസ്ഥിതി ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും 
ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
10 Cയിലെ ഫൗസിയ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
8 Bയിലെ ഫർസാന പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  ഒരു ലഘു പ്രഭാഷണം നടത്തി.
8E യിലെ വിദ്യാർഥിനികൾ ലഘുനാടകം അവതരിപ്പിച്ചു.
റേഡിയോ നാടകത്തിന്റെ രൂപത്തിലാണ് നാടകം അവതരിപ്പിച്ചത്.9 Bയിലെ 
അമീന അവതാരകയായി.

നാടകം 
ചക്കര മാമ്പഴവും ഉണ്ണിക്കുട്ടന്റെ സ്വപ്നവും 
കഥാപാത്രങ്ങൾ 
ഉണ്ണിക്കുട്ടൻ :സോന ആന്റണി 
മുത്തശ്ശി         :ആഷ്ന പ്രസാദ്‌ 
ലക്ഷ്മി           :ദിയ കെ ഉത്തമൻ 
അപ്പു               :സഫ നസ്രിൻ .സി .എ 
കണ്ണൻ              :തനൂജ.സി.എച്ച് 
ബാലു               :സയന.പി.ടി  
അച്ചു                :റസീന.കെ.ആർ 
വനഗായകൻ :നീലിമ ജോഷി 

വസുധൈവ കുടുംബകം  എന്ന സന്ദേശം പകരുന്നതായിരുന്നു നാടകം. പരിസ്ഥിതിസ്നേഹം,
സഹജീവിസ്നേഹം തുടങ്ങിയ മൂല്യങ്ങൾ കാത്തു സൂക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയാണ് എന്ന് ഉദ്ഘോഷിക്കുന്നതായിരുന്നു 
നാടകം .  












Monday, June 01, 2015

സ്കൂൾ പ്രവേശനോത്സവം 
S.D.P.Y സ്കൂളുകൾ സംയുക്തമായി  ആഘോഷിച്ചു .പ്രശസ്ത സംസ്കൃതാധ്യാപകനും കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് ജേതാവും 
സാഹിത്യകാരനുമായ
 ശ്രീ .പൂർണത്രയി ജയപ്രകാശ് അവർകളാണ് 
പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് .സ്കൂൾ മാനേജർ ശ്രീ.വി.കെ.പ്രദീപ്‌ 
അവർകൾ അധ്യക്ഷത വഹിച്ചു. പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 
സ്കൂളിലേക്കെത്തിയ കുട്ടികൾക്ക് സ്നേഹോഷ്മളമായ സ്വാഗതം ആശംസിച്ചു .കുട്ടികൾക്ക് ലഡ്ഡു വിതരണം ചെയ്തു.എല്ലാ പുതിയ കുട്ടികൾക്കും പേനയും നോട്ട് ബുക്കും നല്കി .ഉച്ചയ്ക്ക് 12.30 ന് സ്കൂൾ വിട്ടു .


ഉച്ചഭക്ഷണ പരിപാടി ഉദ്ഘാടനം ചെയ്തു .വിഭവ സമൃദ്ധമായ ഊണ് തന്നെയാണ് കുട്ടികൾക്കായി ഒരുക്കിയത് .ഊണിനു ശേഷംകുട്ടികൾക്ക് 
ഐസ് ക്രീം വിതരണം ചെയ്തു.