Friday, June 12, 2015

S.S.L.C 2015-2016 
ബാച്ചിന് കൗണ്‍സിലിങ്ങ് 

പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും കൗണ്‍സിലിങ്ങ് ക്ലാസ്സ്‌ നല്കി.ജൂണ്‍ 5 ന് രാവിലെ കുട്ടികൾക്കും ,ഉച്ചയ്ക്ക് രക്ഷകർത്താക്കൾക്കുമായിരുന്നു ക്ലാസ്സ്‌. . ക്ലാസ്സുകൾ നൽകിയത് SDPYHSSലെ അധ്യാപകരാണ്. കൗണ്‍സിലിങ്ങ് രംഗത്ത് വളരെക്കാലമായി പ്രവർത്തിച്ചു വരുന്ന ബ്രിൽവി സാറും ,സതീഷ്‌ ചന്ദ്രൻ സാറുമാണ് യഥാക്രമം കുട്ടികൾക്കും 
രക്ഷകർത്താക്കൾക്കും 
ക്ലാസ്സെടുത്തത് .ക്ലാസുകൾ ഏറെ പ്രയോജന പ്രദമായിരുന്നു. പഠിക്കാനുള്ള ഉണർവും താല്പര്യവും കുട്ടികളിലുണ്ടാക്കാൻ കഴിഞ്ഞുവെന്നത്  ക്ലാസ്സിന്റെ വിജയമായി.കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കികൊടുക്കാനും ,അവർക്ക് വിജയത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുവാനും വേണ്ട നല്ല നിർദേശങ്ങൾ രക്ഷകർത്താക്കൾക്കും നല്കി.ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി .ബി.ഗിരിജമ്മ ടീച്ചറുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത് . 





No comments:

Post a Comment