
കാലത്തെ അതിജീവിച്ച് ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ മലയാളത്തിന്റെ പ്രിയ കവി ശ്രീ.വയലാറിനെ ആദരിച്ചു കൊണ്ടും സമൂഹനന്മ കുട്ടികളിലൂടെ എന്ന ആശയത്തെ സാക്ഷാത്കരിച്ചു കൊണ്ടും
മട്ടാഞ്ചേരി ബി.ആർ.സിയുടെ സഹകരണത്തോടെ ഫോർട്ട് കൊച്ചിയിലെഗുഡ് ഹോപ്പ് എന്ന അഗതി മന്ദിരത്തിലെഅന്തേവാസികൾക്കൊപ്പംവയലാർ അനുസ്മരണദിനംആചരിച്ചു.പള്ളുരുത്തി എസ് .ഡി.പി.വൈ.ജി.വി.എച്ച് .എസ് എസിലെവിദ്യാർത്ഥികൾ വിവിധ പരിപാടികളുമായി ഒപ്പം ചേർന്നു.ശ്രീ.വയലാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്കുമാരി.ദേവികജയൻ അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന്വയലാറിന്റെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് ഒരുഗാനമാല കുട്ടികൾഅവതരിപ്പിച്ചു .വയലാറിന്റെ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകൾ ഗുഡ്ഹോപ്പിലുള്ളവരെ ആനന്ദഭരിതരാക്കി.അവർ പാട്ടുകൾ പാടി . എല്ലാവരും ചേർന്ന് ഉച്ചഭക്ഷണം വിളമ്പി.എല്ലാവർക്കും എല്ലാ നന്മകളും ആയുരാരോഗ്യവും നേർന്നു.




