Friday, September 23, 2016

ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

SSLC  വിദ്യാർത്ഥികളുടെ പരീക്ഷാപ്പേടി മാറ്റുന്നതിനായി 'Nlighten' കൗൺസിലിങ്ങ് സെന്റർ സ്ഥാപകനായ ശ്രീ.സജീവ് സാർ വിദ്യാർത്ഥികൾക്കായി ക്ലാസ്സെടുത്തു . 
പൈ ദിനം ആചരിച്ചു.

മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൈദിനം ആചരിച്ചു.
പസ്സിൽ മത്സരം ,പൈയുടെ വില കണ്ടെത്തൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ 70 -)o സ്വാതന്ത്ര്യദിനം 
S.D.P.Y സ്കൂളുകൾ സംയുക്തമായി കൊണ്ടാടി .ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ.വി.കെ.പ്രദീപ്അധ്യക്ഷത 
വഹിച്ച ചടങ്ങ്   ബഹുമാനപ്പെട്ട M.L.A
ശ്രീ.ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു.സമസ്ത കേരളസാഹിത്യ പരിഷത്തിന്റെ സെക്രട്ടറി ശ്രീ.എം.വി.ബെന്നി സ്വാതന്ത്ര്യദിന സന്ദേശം നൽകി.പ്രശസ്ത സിനിമാതാരം ശ്രീ.വിനയ്‌ഫോർട്ട്, കൗൺസിലർ ശ്രീമതി.സുനില ശെൽവൻ എന്നിവർ ആശംസകൾ നേർന്നു. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്‌ഘാടനം ചെയ്തു.

2016 -2017 സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി
 ശ്രീ.മുരളി പുറനാട്ടുകാര 
ഉദ്‌ഘാടനം ചെയ്തു.
അക്ഷരോച്ചാരണ പരിശീലനം, കവിതാലാപനം 
എന്നിവ നടത്തി.

സ്കൂൾ ക്ലബ്ബുകളുടെ ഉദ്‌ഘാടനം നടത്തി.

SOCIAL SCIENCE,SCIENCE,MATHS,ENGLISH, HINDI,SANSKRIT,IT ക്ലബ്ബുകളുടെ ഉദ്‌ഘാടനം T.D.H.S അധ്യാപകൻ ശ്രീ.സുധീഷ് ഷേണായ് സാർ നിർവഹിച്ചു .സ്കൂൾ ഹാളിൽ വച്ച് നടത്തിയ പരിപാടിയിൽ എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

രാമായണ മാസാചരണം നടത്തി.
രാമായണ പാരായണം നടത്തി.കർക്കിടക മാസത്തിന്റെ പ്രത്യേകതകൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു.ഔഷധ സസ്യങ്ങളുടെ പ്രദർശന മത്സരം സംഘടിപ്പിച്ചു.
ഹിരോഷിമ ദിനാചരണം 
യുദ്ധ വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന 
പ്രഭാഷണം നടത്തി.ക്ലാസ്സുകളിൽ കുട്ടികൾ സുഡോക്കു കൊക്കുകളെ നിർമ്മിച്ചു .പോസ്റ്റർ നിർമ്മാണം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തി. 
ജൂലൈ 5 ബഷീർ ചരമ ദിനം ആചരിച്ചു

അനുസ്മരണ പ്രഭാഷണം നടത്തി.
ബഷീർ കൃതികൾ പരിചയപ്പെടുത്തി.
ബഷീറിന്റെ 'അമ്മ' എന്ന ചെറുകഥ  വായിച്ചു .

കുട്ടികൾക്ക് വായിച്ചുവളരാൻ കേരള കൗമുദി 

പള്ളുരുത്തി മാർജിൻ ഫ്രീ മാർക്കറ്റ് ഉടമ കുട്ടികൾക്കായി കേരള കൗമുദി പത്രം സ്പോൺസർ ചെയ്തു .കേരള കൗമുദി പത്ര പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

10 -)o ക്ലാസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
S.D.P.Y.H.S.Sലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ.ബ്രിൽവി സാറാണ് ക്ലാസ് നയിച്ചത് .

ജൂൺ 19  വായനാദിനം ആചരിച്ചു 

വായനാ മത്സരം നടത്തി.പുസ്തകപ്രദർശന മത്സരം സംഘടിപ്പിച്ചു.വായനാ വാരവുമായി ബന്ധപ്പെട്ട് മൂന്നു ദിവസം നീണ്ടുനിന്ന  പുസ്തകോത്സവം2016 - പുസ്തകപ്രദർശനവും വില്പനയും സംഘടിപ്പിച്ചു .

ജൂൺ 5 പരിസ്ഥിതി ദിനം

 പി.ടി.എ പ്രസിഡന്റ് ശ്രീ.പി.പി.മണികണ്ഠൻ അധ്യക്ഷത വഹിച്ച ചടങ്ങ് കോർപ്പറേഷൻ കൗൺസിലർ ശ്രീമതി.സുനില ശെൽവൻ ഉദ്‌ഘാടനം ചെയ്തു.വൃക്ഷത്തൈ വിതരണവും വൃക്ഷത്തൈ നടീലും നടത്തി . 

സ്കൂൾ പ്രവേശനോത്സവം

 2016 ജൂൺ 1 

 2016 ജൂൺ 1 എസ് .ഡി .പി.വൈ സ്കൂളുകൾ സംയുക്തമായി പ്രവേശനോത്സവം കൊണ്ടാടി. ശ്രീ.ടി.പി.പീതാംബരൻ മാസ്റ്റർ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.ബഹുമാനപ്പെട്ട സ്കൂൾ  മാനേജർ അധ്യക്ഷത വഹിച്ച 

ചടങ്ങിൽ യോഗാംഗങ്ങൾ ,പി.ടി.എ ഭാരവാഹികൾ,രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു . 

2016-2017 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 

മെയ് 31 ഒരുക്കം 

പുതിയ അധ്യയനവർഷത്തെ 

പ്രവർത്തനങ്ങളുടെ ആസൂത്രണവും 

ചുമതലാവിഭജനവും.ബഹുമാനപ്പെട്ട 
എച്ച്.എം.ശ്രീമതി .ബീനടീച്ചറുടെ 
നേതൃത്വത്തിൽ മെയ് 31 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എല്ലാ അധ്യാപകരും ചേർന്ന് ഒരുക്കം പൂർത്തിയാക്കി .