വേനൽ ,മഴ ,മഞ്ഞ് ,വെയിൽ ,പൂക്കാലം .................
ഋതുഭേദങ്ങൾക്കൊപ്പം കടന്നുപോയ നാളുകൾ........ നടന്ന് തീർത്ത ദൂരങ്ങൾ ...................കൊഴിഞ്ഞു വീണ ഇന്നലെകൾ ...........മറഞ്ഞുപോയ മുഖങ്ങൾ........... നിർത്തില്ലാതെ ശബ്ദിച്ചനാഴികമണികൾ.............
അവസാനത്തെ ഘടികാരസൂചിയും കൊത്തി ഒരു കിളിയതാ പറന്നു പോകുന്നു ..............
ദിനങ്ങളായ്,മാസങ്ങളായ്,വർഷമായ് വളർന്നൊരീ 2013
അകന്നുപോയിടുമ്പോൾ പിച്ചവച്ചടുക്കുന്നു മറ്റൊരു പുതുവർഷം
പുത്തൻ സ്വപ്നത്തിൻ നിറവുമായ് .............................