ലോക വയോജന ദിനവും
ഗാന്ധി ജയന്തിയും
ഒക്ടോബർ 1 ,2 തീയതികളിലായി നടത്തേണ്ടിയിരുന്ന വയോജനദിനവും ഗാന്ധി ജയന്തിയും ഒക്ടോബർ 7 ന് സ്കൂൾ ഹാളിൽ വച്ച് സമുചിതമായി കൊണ്ടാടി .
ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡണ്ട്ശ്രീ .സി.കെ .ഗിരീഷ് അവർകൾ അധ്യക്ഷത വഹിച്ച ചടങ്ങിന് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി .ബി.ഗിരിജമ്മ ടീച്ചർ സ്വാഗതം ആശംസിച്ചു .1988 -1993 കാലയളവിൽ സ്കൂൾ എച്ച്.എം ആയിരുന്ന ശ്രീ .പി.കുമാരൻ മാസ്റ്ററെ ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി ചടങ്ങിൽ ആദരിച്ചു .പി.ടി.എ. പ്രസിഡണ്ട് ശ്രീ .സി.കെ .ഗിരീഷ് പൊന്നാട അണിയിച്ചു പ്രിൻസിപ്പാൾ ശ്രീമതി .ബി.ഗിരിജമ്മ ടീച്ചർ ഉപഹാരം നല്കി .
വയോജന വന്ദനം
വയോജന വന്ദനത്തിന്റെ ഭാഗമായി 9 മുത്തശ്ശിമാരെയാണ് ആദരിച്ചത് 9Aയിലെ .
9Cയിലെ അഞ്ജലി ഷിബു ,
9 Dയിലെ ഗ്രീഷ്മ ,
9Fലെ ഐഷ ,10 Cയിലെ സ്നേഹ ,
10 Dയിലെ ആമിന ,10 Eയിലെ ഗൌരി 10Fലെ അമൃത, 10Gയിലെ ഗ്രീഷ്മ, എന്നിവരുടെ മുത്തശ്ശിമാരാണ് ആദരവ് ഏറ്റുവാങ്ങി കുട്ടികളെ അനുഗ്രഹിച്ചത് .വള്ളിയമ്മയും, പൊന്നമ്മയും പ്രാർത്ഥനാ ഗാനങ്ങൾ ആലപിച്ചു .വള്ളിയമ്മ എളിമയുടെയും അനുസരണയുടെയും പാഠങ്ങൾ വളരെ ലളിതമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. 6Bയിലെ കീർത്തന മുത്തശ്ശിമാർക്കായി ഒരു ഗാനം ആലപിച്ചു. പൊതുപരിപാടിക്കുശേഷം അതതു ക്ലാസ്സിലെ കുട്ടികൾ മുത്തശ്ശിമാർക്കായി പ്രത്യേക പരിപാടികൾ ഒരുക്കുകയും ഉപഹാരങ്ങൾ നല്കുകയും ചെയ്തു.തുടർന്ന് നടത്തിയ സ്നേഹവിരുന്നിനു ശേഷം സന്തോഷത്തോടെ മുത്തശ്ശിമാർ കുട്ടികളോട് യാത്ര പറഞ്ഞു .
ഗാന്ധിജയന്തി
ഗാന്ധിജയന്തി ദിനാഘോഷം പി.കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .അദ്ദേഹം കുട്ടികൾക്ക്
ഗാന്ധിജയന്തി ദിന സന്ദേശം നല്കി.ശുചിത്വ മാസാചരണ പ്രതിജ്ഞ സ്കൂൾ ലീഡർ കുമാരി .ഫാത്തിമ സലിം ചൊല്ലിക്കൊടുത്തു .സോഷ്യൽ സയൻസ് ക്ലബ്ബംഗമായ കുമാരി .രഹന ഗാന്ധിജിയുടെ ജീവചരിത്രത്തിന്റെ ഏതാനും ഭാഗം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ചടങ്ങിൽ ശ്രീ.കമൽരാജ് സർ കൃതജ്ഞത അർപ്പിച്ചു.
9Cയിലെ അഞ്ജലി ഷിബു ,
9 Dയിലെ ഗ്രീഷ്മ ,
No comments:
Post a Comment