1916 മാ൪ച്ച് 8 ന് ഗുരുദേവ൯ ശ്രീ ഭവാനീശ്വര ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലസ്ഥാപനം നി൪വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂ൪ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1946 ല്‍ ഹൈസ്കൂളായി ഉയരുകയൂം അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോ൯ ഉദ്ഘാടന ക൪മ്മം നി൪വ്വഹിക്കുകയും ചെയ്തു.ഇന്ന് പ്രധാനദ്ധ്യാപിക ഉള് പ്പെടെ 48 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1069കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
Thursday, October 31, 2013
Tuesday, October 29, 2013
സബ്ജില്ല കായികമേളയിൽ
എസ് .ഡി .പി .വൈ .ഗേൾസിന്
മികച്ച വിജയം
- 45 പോയിന്റ് നേടി ഉപജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .
- പല ഇനങ്ങളിലുംജില്ലയിലേക്ക് സെലക്ഷൻ നേടി .
- വിജയത്തിനു പിന്നിൽ പ്രവർത്തിച്ച പദ്മനാഭൻ സാറിനും ,മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ച വിദ്യാർഥിനികൾക്കും അഭിനന്ദനങ്ങളുടെ നറുമലരുകൾ .
മത്സര ഫലങ്ങൾക്കായി സ്റ്റുഡന്റ്റ്സ് കോർണർ കാണുക .
Thursday, October 10, 2013
നാട്ടുവഴികളിലൂടെ സഞ്ചരിച്ച് കോട്ടയത്തെത്തിയ സോഷ്യൽ സയൻസ് ക്ലബ്
തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർഗോഡ് വരെയുള്ള കേരളത്തിലെ 14 ജില്ലകളിലൂടെയുള്ള
യാത്രയിൽ സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് കോട്ടയത്തെത്തി. വ്യാഴാഴ്ച്ച്കളിലെ അസംബ്ലിയിൽ നടത്തുന്ന ഈ യാത്രയിലാണ് ജില്ല കളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ നൽകുന്നത് . വിജ്ഞാനപ്രദമായ ഈ മികച്ച പ്രവർത്തനം കാഴ്ച്ച വെയ്ക്കുന്ന ക്ലബ്ബിനു അഭിനന്ദനങ്ങൾ .
Subscribe to:
Posts (Atom)