
1916 മാ൪ച്ച് 8 ന് ഗുരുദേവ൯ ശ്രീ ഭവാനീശ്വര ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലസ്ഥാപനം നി൪വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂ൪ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1946 ല്‍ ഹൈസ്കൂളായി ഉയരുകയൂം അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോ൯ ഉദ്ഘാടന ക൪മ്മം നി൪വ്വഹിക്കുകയും ചെയ്തു.ഇന്ന് പ്രധാനദ്ധ്യാപിക ഉള് പ്പെടെ 48 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1069കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
Thursday, July 31, 2014
Wednesday, July 30, 2014
Thursday, July 24, 2014
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2014-2015
തെരഞ്ഞെടുപ്പ് സംബന്ധിച്ച തീയതികൾ
നാമ നിർദേശപത്രിക സമർപ്പിക്കേണ്ട
അവസാന തീയതി 29 -07-2014 3മണി വരെ
നാമ നിർദേശപത്രിക പരിശോധിച്ച്
അവ സ്വീകരിക്കുന്നതിനുള്ള
അവസാന തീയതി 30 -07-2014 3മണി വരെ
നാമ നിർദേശപത്രിക പിൻവലിക്കുന്ന
തിനുള്ള അവസാന തീയതി 31-07-2014 3മണി വരെ
മത്സരാർഥികളുടെ ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതി 31-07-2014
വോട്ടെടുപ്പ് തീയതിയും സമയവും 7-08-2014 രാവിലെ 11 മണി വരെ
വോട്ടെണ്ണൽ സ്ഥലവും ,ഫലപ്രഖ്യാപന
തീയതിയും ,സമയവും അതതു ക്ലാസ്സുകളിൽ വച്ച്
7-08-2014 ഉച്ചയ്ക്ക് 12 മണി
പാർലമെന്റ് ഭാരവാഹികളുടെ
തെരഞ്ഞെടുപ്പ്തീയതിയും സമയവും 7-08-2014 ഉച്ചയ്ക്ക് 2.30 മുതൽ
സ്കൂൾ പാർലമെന്റ് ആദ്യയോഗത്തിന്റെ
തീയതി 11-08-2014
റംസാന്‍ : മുസ്ലീം ജീവനക്കാര്‍ക്ക് ശമ്പളം 24 ന്
റംസാന്‍ : മുസ്ലീം ജീവനക്കാര്‍ക്ക് ശമ്പളം 24 ന്:
മുസ്ലീം ജീവനക്കാര്‍ക്കുള്ള ജൂലൈ മാസത്തെ ശമ്പളം 24 മുതല്‍ വിതരണം ചെയ്യും. ഫുള്‍ടൈം, പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും വര്‍ക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫിനും എല്ലാ വകുപ്പുകളിലെയും എം.എൻ .ആർ തൊഴിലാളികൾക്കും എയ്ഡഡ് സ്കൂളിലെയും ,കോളേജിലെയും ,
പോളി റ്റെക്നിക്കിലെയും മുസ്ലിം ജീവനക്കാർക്കും ജൂലൈ 24 മുതല്‍ ശമ്പളംവിതരണം ചെയ്യും.
Sunday, July 13, 2014
ലോകജനസംഖ്യാദിനം ആചരിച്ചു
11.7.2014 വെള്ളിയാഴ്ച്ച സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യാദിനം ആചരിച്ചു.
S.D.P.Y.B.H.S.S അധ്യാപകനായ
ശ്രീ .സതീശ് ചന്ദ്രൻ സാർ കുട്ടികൾക്കായി ഒരു പഠന ക്ലാസ്സ് നടത്തി .ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ഏറെ അറിവുകൾ നല്കുന്നതായിരുന്നു ക്ലാസ്സ് .
സോഷ്യൽ സയൻസ് അധ്യാപകരും, ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.
Wednesday, July 09, 2014
2014-2015 STANDARD X
FIRST MID TERM TIME TABLE
KPSHA - Topics For First Mid- Term Examination 2014-15
Subject Portions
കേരള പാഠാവലി യൂണിറ്റ് 1 : കാലിലാലാേലം ചിലമ്പുമായ് .
അടിസ്ഥാന പാഠാവലി യൂണിറ്റ് 1 : വാക്കാം വർണ്ണക്കുടചൂടി .
ദിക്കുതെറ്റിയ പെണ്‍പക്ഷി , എന്ടെ ഭാഷ ,
വാക്കിന്റെ കൂടെരിയുന്നു , സൗന്ദര്യപൂജ .
English Unit 1 : Generations (full).
Unit 2 : Lesson 1 Only.
Hindi बसेरा लौटा दो
सेहत की राह पर
Maths Arithmetic Sequences
Circles
Social Science History : Chapter 1
Geography : Chapter 1 & 8
Physics Effects Of Electric Current.
Electro Magnetic Induction.
Chemistry The Gaseous State.
Chemical Reactions and The Mole
Concept.
Biology June-July Portions
Thursday, July 03, 2014
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
3.7.2014 വ്യാഴാഴ്ച്ച
സ്കൂൾ ഹാളിൽ വച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.പുന്നപ്പ്ര ജ്യോതികുമാർ
സാർ നിർവഹിച്ചു.
ജീവിത യാത്രയിൽ വഴിയും വാഴ്വും നേടുവാൻ കലയും സാഹിത്യവും മനുഷ്യന് കൈത്താങ്ങാവുമെന്ന്
അദ്ദേഹം പറഞ്ഞു.
മധുരഭാഷണത്തിലൂടെയും,മനോഹരമായ നാടൻപാട്ടിലൂടെയും കുട്ടികളെ ആനന്ദ തിമിർപ്പിലാറാടിക്കാൻ
അദ്ധേഹത്തിന് കഴിഞ്ഞു.
മനസ്സിന്റെ താളിൽ എന്നെന്നും ഓർമ്മിക്കാനൊരു
ഹൃദ്യാനുഭവമായി ഉദ്ഘാടനച്ചടങ്ങ്.
പരിസ്ഥിതി ക്ലബ് ഉദ്ഘാടനം
1.7.2014 ചൊവ്വാഴ്ച്ച സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം Rtd. അധ്യാപിക ശ്രീമതി .കെ.ടി.തങ്കമ്മ ടീച്ചർ നിർവഹിച്ചു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീമതി.ബി.ഗിരിജമ്മ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീ.കമൽരാജ് സാർ സ്വാഗതവും ,ക്ലബ്ബ്കണ്‍വീനർ
ശ്രീമതി.എ.എൻ .അജിത ടീച്ചർ നന്ദിയും പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും തങ്കമ്മ ടീച്ചർ കുട്ടികളെ ഓർമ്മപ്പെടുത്തി .
വീട്ടുമുറ്റത്ത് ഒരു ചെടിയെങ്കിലും നട്ടുവളർത്താൻ നമുക്ക് കഴിയണ മെന്ന് ടീച്ചർ പറഞ്ഞു.വീടും സ്കൂളും നമ്മുടെ പരിസരവും വൃത്തിയാക്കി മാലിന്യ വിമുക്തമായ ഒരു നല്ല ലോകത്തിന്റെ സൃഷിക്കായി പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
Subscribe to:
Posts (Atom)