Thursday, July 03, 2014

പരിസ്ഥിതി ക്ലബ് ഉദ്ഘാടനം

1.7.2014 ചൊവ്വാഴ്ച്ച സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം Rtd. അധ്യാപിക ശ്രീമതി .കെ.ടി.തങ്കമ്മ ടീച്ചർ നിർവഹിച്ചു. ബഹുമാനപ്പെട്ട  പ്രിൻസിപ്പാൾ ശ്രീമതി.ബി.ഗിരിജമ്മ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിന് ശ്രീ.കമൽരാജ് സാർ സ്വാഗതവും ,ക്ലബ്ബ്കണ്‍വീനർ 
 ശ്രീമതി.എ.എൻ .അജിത ടീച്ചർ നന്ദിയും പറഞ്ഞു.   
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും തങ്കമ്മ ടീച്ചർ കുട്ടികളെ ഓർമ്മപ്പെടുത്തി .
വീട്ടുമുറ്റത്ത് ഒരു ചെടിയെങ്കിലും നട്ടുവളർത്താൻ നമുക്ക് കഴിയണ മെന്ന് ടീച്ചർ  പറഞ്ഞു.വീടും സ്കൂളും നമ്മുടെ പരിസരവും വൃത്തിയാക്കി മാലിന്യ വിമുക്തമായ ഒരു നല്ല ലോകത്തിന്റെ സൃഷിക്കായി പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.  






 

No comments:

Post a Comment