വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
3.7.2014 വ്യാഴാഴ്ച്ച
സ്കൂൾ ഹാളിൽ വച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.പുന്നപ്പ്ര ജ്യോതികുമാർ
സാർ നിർവഹിച്ചു.
ജീവിത യാത്രയിൽ വഴിയും വാഴ്വും നേടുവാൻ കലയും സാഹിത്യവും മനുഷ്യന് കൈത്താങ്ങാവുമെന്ന്
അദ്ദേഹം പറഞ്ഞു.
മധുരഭാഷണത്തിലൂടെയും,മനോഹരമായ നാടൻപാട്ടിലൂടെയും കുട്ടികളെ ആനന്ദ തിമിർപ്പിലാറാടിക്കാൻ
അദ്ധേഹത്തിന് കഴിഞ്ഞു.
മനസ്സിന്റെ താളിൽ എന്നെന്നും ഓർമ്മിക്കാനൊരു
ഹൃദ്യാനുഭവമായി ഉദ്ഘാടനച്ചടങ്ങ്.










No comments:
Post a Comment