1916 മാ൪ച്ച് 8 ന് ഗുരുദേവ൯ ശ്രീ ഭവാനീശ്വര ക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലസ്ഥാപനം നി൪വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂ൪ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1946 ല്‍ ഹൈസ്കൂളായി ഉയരുകയൂം അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോ൯ ഉദ്ഘാടന ക൪മ്മം നി൪വ്വഹിക്കുകയും ചെയ്തു.ഇന്ന് പ്രധാനദ്ധ്യാപിക ഉള് പ്പെടെ 48 അദ്ധ്യാപകരും 6 അനദ്ധ്യാപകരും 1069കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.
Thursday, September 26, 2013
Wednesday, September 18, 2013
തനിനാടൻ പാചകക്കുറിപ്പ് മത്സരം
ഭാഷയെന്നതുപോലെ ഭക്ഷണവും ഒരു ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ് . സ്വന്തമായ ഭക്ഷണശീലങ്ങൾ അടിയറവെച്ച് വിദേശരുചികളുടെ
പിറകേ പോകുമ്പോൾ ഒരു കീഴടങ്ങൽ തന്നെയാണ് നടക്കുന്നത് .നമ്മുടെ ഭക്ഷണ സംസ്കാരത്തെ വീണ്ടെടുക്കുന്നതിനായി ഒരു എളിയ ശ്രമം .യു.പി.
എച്ച് .എസ് വിഭാഗങ്ങൾക്കായി തനിനാടൻ പാചകക്കുറിപ്പ് മത്സരം .
പാചകക്കുറിപ്പുകൾക്കായി സ്റ്റുഡൻട്സ് കോർണർ കാണുക
Thursday, September 12, 2013
Tuesday, September 03, 2013
നന്മമരം
നന്മതൻ പാഠം പകർന്നു നല്കിനന്മമരം തണലേകിടുന്നു.
നാലുദശാബ്ദങ്ങളേറെയായി
നാടിന്നഭിമാനമായിടുന്നു.
ഗുരുവര്യനാൽ നട്ട വിത്തതല്ലോ
ഗുരുകുലമായി വളർന്നതല്ലോ .ഗുരുദേവകാരുണ്യ വർഷമേറ്റ്
ഗുണമേറെയായിട്ടുയർന്നുപൊങ്ങി.
അറിവിൻ വെളിച്ചം വിതറിനിന്നു
അരുമക്കിടാങ്ങളെ കാത്തിടുന്നു .
അണയാത്ത ദീപപ്രകാശമായി
അറിയപ്പെടുന്ന വിദ്യാലയമായ് .
പലതുണ്ടു പെരുമകൾ പാടുവാനായ്
പലരും പറയാതെ പോയതല്ലോ .
പുകളെഴും പെണ്‍പള്ളിക്കൂടമല്ലോ
പുതുയുഗ പുണ്യമായ് വണിടുന്നു .
Monday, September 02, 2013
വന്നുപോയ് വന്നുപോയ്
ചിങ്ങമാസം ..............
ചിങ്ങം ഒന്ന് .മലയാളവർഷം 1189 .
പുതുവർഷദിനാചരണം. സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി വിവിധ
പരിപാടികളോടെ ദിനാചരണം നടത്തി .
ഭാഷയുടെ മഹത്വവും നാടിന്ടെ നന്മയും വീണ്ടെടുത്ത്; കള്ളവും ചതിയുമില്ലാത്ത സമത്വസുന്ദരമായ ആ നല്ല കാലത്തെ നമുക്ക് വരവേൽക്കാം .
ഏവർക്കും നന്മയുടെയും ഐശ്വര്യത്തിൻടെയും പുതുവത്സരാശംസകൾ .
സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു .
2013-2014 അധ്യയനവർഷത്തെ സ്കൂൾ യുവജനോത്സവത്തിനു 21-08-2013 നു
തുടക്കമായി
സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി .എം .എൻ .ഐഷ ടീച്ചർ ഉദ്ഘാടനം ചെയ്തു.
രണ്ടു വേദികളിലായി യു.പി ,എച്ച് .എസ് വിഭാഗം വിദ്യാർത്ഥികളുടെ
കലാപ്രകടനങ്ങൾ മാറ്റുരയ്ക്കപ്പെട്ടു
സ്നേഹത്തിന്ടെയും സഹോദര്യത്തിൻടെയും സന്ദേശം പകർന്നുകൊണ്ട് 24-08-2013 ന് കലോത്സവത്തിന് തിരശ്ശീല വീണു .
g
Subscribe to:
Posts (Atom)