Tuesday, September 03, 2013

നന്മമരം 

നന്മതൻ  പാഠം  പകർന്നു  നല്കി
നന്മമരം  തണലേകിടുന്നു.
നാലുദശാബ്ദങ്ങളേറെയായി
നാടിന്നഭിമാനമായിടുന്നു.

ഗുരുവര്യനാൽ  നട്ട  വിത്തതല്ലോ 
ഗുരുകുലമായി  വളർന്നതല്ലോ .
ഗുരുദേവകാരുണ്യ  വർഷമേറ്റ് 
ഗുണമേറെയായിട്ടുയർന്നുപൊങ്ങി.

അറിവിൻ വെളിച്ചം  വിതറിനിന്നു 
അരുമക്കിടാങ്ങളെ  കാത്തിടുന്നു .
അണയാത്ത  ദീപപ്രകാശമായി 
അറിയപ്പെടുന്ന  വിദ്യാലയമായ്‌ .

പലതുണ്ടു പെരുമകൾ  പാടുവാനായ് 
പലരും  പറയാതെ  പോയതല്ലോ .
പുകളെഴും  പെണ്‍പള്ളിക്കൂടമല്ലോ 
പുതുയുഗ പുണ്യമായ്  വണിടുന്നു . 

No comments:

Post a Comment